ബ്രിട്ടണിലെ പെട്രോൾ, ഡീസൽ വിലകൾ റെക്കോർഡ് നിരക്കിലെത്തി. റഷ്യ - യുക്രെയിൻ സംഘർഷം വിലക്കയറ്റത്തിനു ആക്കം കൂട്ടുന്നു.
ബ്രിട്ടണിലെ പെട്രോൾ ഡീസൽ വിലകൾ റെക്കോർഡ് നിരക്കിലെത്തി. പെട്രോളിന് 148.02 പെൻസും ഡീസലിന് 151.57 പെൻസുമാണ് വീക്കെൻഡിലെ നിരക്ക്. 55 ലിറ്റർ ഫ്യുവൽ ആവശ്യമുള്ള ഒരു ഫാമിലി കാർ നിറയ്ക്കുന്നതിന് 81.41 പൗണ്ടോളം ചിലവു വരും. ഓയിൽ വില ബാരലിന് 100 ഡോളറിനടുത്ത് എത്തിയിട്ടുണ്ട്. ഓയിലിൻ്റെ ഹോൾസെയിൽ വില റഷ്യ - യുക്രെയിൻ സംഘർഷം മൂലം ഉയർന്നതാണ് ഫ്യുവൽ വിലയിലെ വർദ്ധനയ്ക്ക് കാരണം. യുക്രെയിൻ സംഘർഷം രൂക്ഷമായാൽ റഷ്യയിൽ നിന്ന് യൂറോപ്പിലേയ്ക്കുള്ള ഗ്യാസ് സപ്ളൈയിൽ തടസം നേരിടാൻ സാധ്യത കൂടുതലാണ്.