Monday, 23 December 2024

ലൈഫ് ഇൻ ദി യുകെ അവയർനസ് ക്യാമ്പയിന് തുടക്കമായി. "കുട്ടികളും യുകെ നിയമങ്ങളും" എന്ന ആദ്യഭാഗം തയ്യാറാക്കിയത് അജിത് പാലിയത്ത്.

പാശ്ചാത്യ സംസ്കാരത്തിൽ ചരിത്രത്തിലും പാരമ്പര്യത്തിലും ഉയർന്ന ജീവിത നിലവാരത്തിലും സാമൂഹിക സുരക്ഷയിലും മുന്നിൽ നില്‍ക്കുന്ന രാജ്യമാണ് യുണൈറ്റഡ് കിങ്ഡം. ഈ രാജ്യത്തേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാന കാരണം ഇവയാണെങ്കിലും ഇഷ്ട്ടപ്പെട്ട ജോലി, വ്യാപാരം, വിദ്യാഭ്യാസം  എന്നിവയുടെ സാധ്യതകള്‍ക്കൊപ്പം ഇംഗ്ലീഷ് ഭാഷയുടെ പ്രശസ്തിയും മറ്റ് പ്രധാനകാരണങ്ങളാണ്.

ബ്രിട്ടീഷ് സമൂഹത്തിൽ താമസിക്കുന്ന എല്ലാവരും ബഹുമാനിക്കുകയും പിന്തുടരുകയും  ചെയ്യേണ്ട അടിസ്ഥാന മൂല്യങ്ങളും തത്വങ്ങളും  ഉണ്ട്. ഈ മൂല്യങ്ങൾ ഒരു ബ്രിട്ടീഷ് പൗരൻ അല്ലെങ്കിൽ യുകെയിലെ സ്ഥിര താമസക്കാരൻ എന്നതിന്റെ ഉത്തരവാദിത്തങ്ങൾ, അവകാശങ്ങൾ,  സംരക്ഷണം എന്നിവയിലേക്ക് വിരൽചൂണ്ടുന്നു.

ഇവിടെ വന്നുചേരുന്നവർ അറിഞ്ഞിരിക്കേണ്ട ഈ കാര്യങ്ങളെക്കുറിച്ചുള്ള  സംക്ഷിപ്ത കുറിപ്പുകളുടെ പരമ്പരയിൽ ഇന്ന് 'കുട്ടികളും യുക്കെ നിയമങ്ങളും' എന്നതാണ് വിഷയം.

കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ ഈ രാജ്യത്ത് വലിയ പ്രാധാന്യമുണ്ട്. ചൈല്‍ഡ് ബെനിഫിറ്റുകൾ നല്‍കുന്നത് പോലും അതിലെ ഒരു കാരണമാണ്.  മാതാപിതാക്കള്‍ ശ്രദ്ധിക്കാതെ പോകുന്ന നിയമങ്ങള്‍ എന്തൊക്കെയാണ്? ഈ കുറിപ്പ് പൂര്‍ണ്ണമാണെന്ന് അവകാശപ്പെടുന്നില്ല. ഓരോന്നിനെ കുറിച്ചും കൂടുതല്‍ അറിയുവാന്‍ അതാത് അംഗീകൃത വിഭാഗങ്ങളില്‍ അന്വേഷിക്കേണ്ടതാണ്. 

കുട്ടികളെ സ്വന്തമായി ശരിയായ സംരക്ഷണം ഇല്ലാതെ വീട്ടിൽ ഇരുത്തുന്ന മാതാപിതാക്കള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. യുകെ നിയമം നിയമപരമായി ഇതിന് ഒരു നിശ്ചിത പ്രായം നൽകുന്നില്ല. എന്നാൽ ചെറിയ കുട്ടികള്‍ അപകടസാധ്യതകളിലേക്ക് വഴിതുറക്കുമെങ്കില്‍ അവരെ വീട്ടിലോ കാറിലോ തനിച്ചാക്കരുതെന്ന് നിയമം അനുശാസിക്കുന്നു. കുട്ടികൾ വീട്ടിൽ തനിച്ചായിരിക്കാൻ പക്വതയുള്ളവരാണോ എന്ന് തീരുമാനിക്കാൻ മാതാപിതാക്കൾക്ക് കഴിയും. ഒരു കാരണവശാലും babies, toddlers അല്ലെങ്കില്‍  young children  എന്നിവരെ തനിയെ വീട്ടില്‍ ഇരുത്തരുതെന്നും, 16 വയസ്സിന് താഴെയുള്ള കുട്ടികളെ രാത്രിയില്‍ വീട്ടില്‍ ഒറ്റയ്ക്കാക്കരുതെന്നും പറയുന്നു. കുട്ടിയെ നോക്കുന്ന വ്യക്തിക്ക് 16 വയസ്സിന് താഴെയാണെങ്കില്‍ മാതാപിതാക്കള്‍ക്കായിരിക്കും നിയമപരമായി കുട്ടിയുടെ സംരക്ഷണത്തില്‍ ഉത്തരവാദിത്തം. 

കുട്ടികളെ ഒറ്റയ്ക്കിട്ടതിന് സോഷ്യൽ സർവീസുകാർ കുട്ടികളെ  കൊണ്ടുപോവുകയും, രണ്ടാഴ്ചയോളം കുട്ടികളെ കിട്ടാതെ തീ-തിന്ന മാതാപിതാക്കളെ ലേഖകന് അറിയാം. ഭാര്യയും ഭര്‍ത്താവും ഓപ്പോസിറ്റ് ഡ്യൂട്ടി  ചെയ്ത് ഇടയ്ക്ക് വരുന്ന കുറച്ച് സമയം കുട്ടികളെ വീട്ടില്‍ ഒറ്റക്ക് ഇട്ട സംഭവം ആയിരുന്നു. രണ്ടാഴ്ചയോളം സോഷ്യൽ സർവീസ് കുട്ടികളെ കൈയിൽ വച്ചു. സോളിസിറ്റർസ് വളരെ അധികം വാദിച്ചതിന് ശേഷം ആണ് കുട്ടികളെ മാതാപിതാക്കൾക്ക് തിരികെ കിട്ടിയത്. ഇത് ഒരൊറ്റപ്പെട്ട സംഭവമല്ല. ലേഖകന് അറിയാവുന്ന ഏഴെട്ട് സംഭവങ്ങൾ ഇത്തരത്തിൽ ഉണ്ടായിട്ടുണ്ട്.

12 വയസ്സിന് താഴെയുള്ള കുട്ടികൾ അടിയന്തിര സാഹചര്യങ്ങളില്‍ (in an emergency) അവയെ നേരിടാൻ അപൂർവ്വമായി മാത്രമേ പക്വത ഉണ്ടാവുകയുള്ളൂ. ആയതിനാല്‍    കുറച്ചു  സമയം പോലും വീട്ടിൽ അവരെ തനിച്ചിരുത്തരുത്.  കുട്ടികളെ സംരക്ഷിക്കാതെ അവഗണിക്കുകയാണെന്നും അവര്‍ അതില്‍  കുറ്റക്കാരാണെന്നും കണ്ടെത്തിയാൽ, അവർക്ക് കുട്ടികളെ നഷ്ടപ്പെടുകയോ, പിഴയോ, ജയിൽ ശിക്ഷയോ നേരിടേണ്ടി വരുകയും ചെയ്യും.

True fact
(In 2014, dad Tim Haines, 53, was prosecuted for leaving his sick two-year-old daughter, Iset, alone in a car for five minutes while he ran into a chemist to buy some Calpol.)

മേല്‍പറഞ്ഞവയില്‍ മാതാപിതാക്കളെ സഹായിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങള്‍ NSPCC (National Society for the Prevention of Cruelty to Children) ഉണ്ടാക്കിയിട്ടുണ്ട്. 
If your child has an older sibling you might feel more comfortable leaving them home together, especially if one child is older. There’s no legal age a child can babysit – but if you leave your children with someone who’s under 16 you’re still responsible for their wellbeing. You should also think carefully about leaving your child alone with an older brother or sister. If they fall out, you won’t be around to make the peace.
Consider how well your children get on. Do they fight when you aren't there?  Are they able to resolve a conflict between them peacefully?
Talk to your older child before leaving them in charge. Ask if they feel comfortable looking after their younger brother or sister alone. You shouldn't leave them in charge if they don't feel comfortable.
Does one of your children have complex needs? Think carefully about whether your child needs adult supervision, in case something goes wrong and they need support.
Agree some house rules.
Check your older child knows what to do in an emergency. And come up with a safety plan for them to follow when you aren't there.Leave them a list of contact numbers. Include all your contact numbers, friends or family members, any trusted neighbours and the emergency services.

Do a trial run. Try leaving them together for a short period of time, while you're still close by, and build this up over time.

Plan some activities for them to do while you're out. Both you and your children might feel more comfortable if they're focused on an activity – like watching a film or playing a board game.
(Above part courtesy : NSPCC)

യുകെയിലെ ലൈംഗിക സമ്മതത്തിനുള്ള നിയമപരമായ പ്രായം 16 ആണ്. അതായത് സമ്മതത്തോടെ  പതിനാറോ അതിന് മുകളിലുള്ളവരുമായോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന്  സാരം. പ്രായം തികയാത്തവരുമായുള്ള ലൈംഗീക ബന്ധം 'കുട്ടികൾക്ക്  എതിരെയുള്ള ലൈംഗിക ചൂഷണം  (child sexual exploitation) എന്ന ഗണത്തില്‍ വരുന്നതാണ്. 'Sexual activity' എന്നതിന്റെ നിർവചനം ലൈംഗീക ബന്ധം (penetration) മാത്രമല്ല മറിച്ച് ചുംബനം, തപ്പിതടവുക (groping), അനുചിതമായ സ്പർശനങ്ങൾ, SMS വഴിയോ സോഷ്യൽ മീഡിയ വഴിയോ അവരുടെ intimate photographs അയയ്ക്കാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നതും ഉൾപ്പെടുന്നു.

Grooming offences - Meeting a child following sexual grooming (Sexual Offences Act, section 15). If an adult (aged 18 or over) has communicated with a child under 16 (including over the internet) on at least two occasions and communicates plans to meet up with them, then an offence is committed. It is not necessary for the adult to set off on the journey. The adult must intend to commit a sexual offence and must not reasonably believe the child to be over 16.

True fact
(കഴിഞ്ഞദിവസം നടന്ന പോലീസ് അറസ്റ്റ് ഈ കുറ്റമായിരുന്നു )

വിവാഹിതരാകാനോ സിവിൽ പങ്കാളിത്തത്തില്‍ (civil partnership) ജീവിക്കുവാനോ ഉള്ള പ്രായം16 വയസ്സ് ആണെങ്കിലും 18 വയസ്സില്‍ താഴെയാണെങ്കില്‍ മാതാപിതാക്കളുടെ സമ്മതം (consent) ആവിശ്യമാണ്.

മദ്യം വാങ്ങുന്നതിനുള്ള കുട്ടികളുടെ നിയമപരമായ പ്രായം 18 വയസ്സാണ്. 16 - 17 വയസ്സുള്ളവര്‍ക്ക് ബിയര്‍, വൈന്‍ (wine), സൈഡര്‍ (cider) ഭക്ഷണത്തിന്റെ കൂടെ (in a restaurant) കഴിക്കാന്‍ നിയമമുണ്ട്. എന്നാല്‍ അത് പ്രായപൂര്‍ത്തിയായ വ്യക്തി വാങ്ങിയതായിരിക്കണം.  5 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് വീട്ടില്‍ ഇരുന്ന് മദ്യം കഴിക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്. 

18 വയസ്സ് വരെ കുട്ടികള്‍ ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസത്തില്‍ ഉണ്ടായിരിക്കണം എന്ന് നിയമം അനുശാസിക്കുന്നു.

കുട്ടിക്ക് പതിനെട്ട് വയസ്സ് തികഞ്ഞാല്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ തന്നെ വീട് വിട്ടുപോകാനുള്ള അവകാശമുണ്ട്‌. (Barely happens in our

കുട്ടികള്‍ കുറ്റകൃത്യം ചെയ്‌താല്‍ ഇംഗ്ലണ്ട്, Wales, Northern Ireland  എന്നിവിടങ്ങളില്‍ നിയമനടപടികള്‍ നേരിടുവാനുള്ള പ്രായം പത്ത് വയസ്സാണ്. സ്കൊട്ലണ്ടില്‍ പന്ത്രണ്ടാണ്. 

മറ്റൊരു പ്രധാന കാര്യം മലയാളികള്‍ അറിയേണ്ടത് 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഉള്ളവര്‍  വില്‍പത്രം തീര്‍ച്ചയായും എഴുതി വച്ചിരിക്കണം. നിര്‍ഭാഗ്യവശാല്‍  മാതാപിതാക്കള്‍ രണ്ടുപേരും മരണപ്പെട്ടാൽ കുട്ടികളുടെ സംരക്ഷണത്തെക്കുറിച്ചു വിൽപത്രത്തിൽ പരാമര്ശിച്ചിട്ടില്ലെങ്കിൽ 
സോഷ്യല്‍ സര്‍വീസ് ഏറ്റെടുക്കും.

ഇതിനെക്കുറിച്ച് കൂടുതല്‍ മറ്റൊരു കുറിപ്പില്‍ ഇതുമായി ബന്ധപ്പെട്ട Solicitor പങ്കുവെക്കുന്നതാണ്.

Compiled by Ajith Paliath
 

Other News