Thursday, 07 November 2024

"ഡേ ഓഫ് യൂണിറ്റി" പ്രഖ്യാപിച്ച് യുക്രെയിൻ. റഷ്യൻ മിലിട്ടറി യുക്രെയിനിലേയ്ക്ക് ഏതു നിമിഷവും കടക്കാൻ തയ്യാറെന്ന് റിപ്പോർട്ട്. യുദ്ധം ഒഴിവാക്കാൻ അവസാനവട്ട ശ്രമവുമായി ബോറിസും ബൈഡനും.

യുക്രെയിൻ അതിർത്തി അതീവ സംഘർഷാവസ്ഥയിലേയ്ക്ക് നീങ്ങുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. റഷ്യൻ മിലിട്ടറി യുക്രെയിനിലേയ്ക്ക് ഏതു നിമിഷവും കടക്കാനുള്ള തയ്യാറെപ്പിലാണെന്ന് അനുമാനിക്കുന്നു. ബുധനാഴ്ച റഷ്യ അധിനിവേശം നടത്തുമെന്നാണ് ഇപ്പോൾ ആശങ്കപ്പെടുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനും യുദ്ധം ഒഴിവാക്കാനുള്ള അവസാന നിമിഷ പരിശ്രമങ്ങളിലാണ്. അധിനിവേശം തടയാൻ 48 മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളൂവെന്ന് ബോറിസ് ഇന്നലെ പറഞ്ഞിരുന്നു.


റഷ്യ യുക്രെയിൻ അതിർത്തി ഭേദിക്കുമെന്ന് കരുതുന്ന ഫെബ്രുവരി 16 ബുധനാഴ്ച ''ഡേ ഓഫ് യൂണിറ്റി" ആയി യുക്രെയിൻ പ്രസിഡൻറ് വോളോഡിമിർ സെലൻസ്കി പ്രഖ്യാപിച്ചു. നാറ്റോ രാജ്യങ്ങളുമായി ചർച്ച നടത്താൻ ബോറിസ് ഈയാഴ്ച യൂറോപ്യൻ പര്യടനം നടത്തുന്നുണ്ട്. റഷ്യ യുക്രെയിനെ ആക്രമിച്ചാൽ ശക്തമായ ഉപരോധം റഷ്യയ്ക്കെതിരെ ഉണ്ടാവുമെന്ന് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്യാസ് സപ്ളൈയ്ക്കായി മറ്റു യൂറോപ്യൻ രാജ്യങ്ങൾ റഷ്യയെ ആശ്രയിക്കുന്നതിനെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അതിരൂക്ഷമായി വിമർശിച്ചു. അധിനിവേശമുണ്ടായാൽ റഷ്യൻ ബാങ്കുകൾക്ക് ഫിനാൻഷ്യൽ മാർക്കറ്റുകളിൽ നിരോധനമേർപ്പെടുത്തണമെന്ന് കൺസർവേറ്റീവ് പാർട്ടി ആവശ്യപ്പെട്ടു.
 

Other News