Wednesday, 22 January 2025

ഇന്ത്യൻ പൗരന്മാരോട് യുക്രെയിൻ വിടാൻ നിർദ്ദേശം. മലയാളി വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹം ആശങ്കയിൽ.

റഷ്യ -യുക്രെയിൻ യുദ്ധഭീതീയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാരോട് യുക്രെയിൻ വിടാൻ ഇന്ത്യൻ എംബസി നിർദ്ദേശം നല്കി. ഇന്ത്യൻ വിദ്യാർത്ഥികളോടും താത്കാലികമായി യുക്രെയിൻ വിടാനാവശ്യപ്പെട്ടിട്ടുണ്ട്. നിരവധി മലയാളി വിദ്യാർത്ഥികളും ഇവിടെയുണ്ട്. യുക്രെയിൻ വിടുന്ന ഇന്ത്യാക്കാർ അവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് കൈമാറണം. യുക്രെയിനിലെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും യുക്രെയിനിലെ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധം ഒഴിവാക്കാനുള്ള അടിയന്തിരമായ നയതന്ത്ര ശ്രമങ്ങൾ വിവിധ രാജ്യങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

Other News