ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൂർണമായി കോവിഡ് വാക്സിനേറ്റഡ് ആയവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൂർണമായി കോവിഡ് വാക്സിനേറ്റഡ് ആയവർക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 14 മുതൽ ഈ ഇളവുകൾ നിലവിൽ വന്നു. തുടർന്നും യാത്രയ്ക്ക് മുൻപ് ഓൺലൈൻ എയർ സുവിധാ പോർട്ടലിൽ സെൽഫ് ഡിക്ളറേഷൻ ഫോം പൂരിപ്പിക്കണം. യാത്രയ്ക്ക് 14 ദിവസം മുമ്പത്തെ യാത്രാവിവരങ്ങൾ നല്കണം. യാത്ര തുടങ്ങുന്നതിന് മുൻപുള്ള 72 മണിക്കൂറിനുള്ളിലുള്ള നെഗറ്റീവ് ആർ ടി പി സി ആർ റിസൽട്ട് അല്ലെങ്കിൽ സമ്പൂർണ കോ വിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ അപ് ലോഡ് ചെയ്യണം. നൽകിയിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഡിക്ളറേഷനും നൽകേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകുന്നവർ ക്രിമിനൽ പ്രോസിക്യൂഷന് വിധേയമാക്കപ്പെടാം.
ഇന്ത്യയിലേയ്ക്ക് വിദേശത്ത് നിന്ന് യാത്ര ചെയ്യുന്നവർ കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച ലേറ്റസ്റ്റ് അപ്ഡേറ്റിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഏതു നിമിഷവും മാറ്റം വരുത്താൻ സാധ്യതയുള്ളതിനാലാണിത്.
യാത്രാ നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ലിങ്കിൽ ലഭ്യമാണ്
To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile
ഇന്ത്യൻ പൗരന്മാരോട് യുക്രെയിൻ വിടാൻ നിർദ്ദേശം. മലയാളി വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹം ആശങ്കയിൽ.