Thursday, 19 September 2024

ആശ്വാസത്തോടെ യൂറോപ്പ്... യുദ്ധത്തിന് താത്പര്യമില്ലെന്ന് പുട്ടിൻ. യുക്രെയിൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ ഭാഗികമായി പിൻവലിക്കുന്നതായി സൂചന

റഷ്യ യുക്രെയിനിലേയ്ക്ക് അധിനിവേശം നടത്തിയേക്കാൻ സാധ്യതയുണ്ടെന്ന ഭീഷണി മൂലമുണ്ടായ യൂറോപ്പിലെ സംഘർഷഭരിതമായ അന്തരീക്ഷത്തിന് നേരിയ ശമനമുണ്ടായതായി സൂചനകൾ പുറത്തുവന്നു. ഒരു ലക്ഷത്തോളം സൈനികരെയാണ് യുക്രെയിൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിരുന്നത്. ബുധനാഴ്ച റഷ്യ അധിനിവേശം നടത്തുമെന്ന മുന്നറിയിപ്പ് അമേരിക്ക പുറപ്പെടുവിച്ചിരുന്നു.

യൂറോപ്പിൽ ഒരു യുദ്ധസമാന അന്തരീക്ഷം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിൻ ഇന്ന് ലൈവ് ന്യൂസ് കോൺഫറൻസിൽ പ്രഖ്യാപിച്ചു. ഈസ്റ്റേൺ ഡോൺബാസ് റീജിയണിൽ നടക്കുന്ന വംശഹത്യ യുക്രെയിൽ അവസാനിപ്പിക്കണമെന്ന് പുട്ടിൻ ആവശ്യപ്പെട്ടു. റഷ്യയ്ക്കെതിരായ നുണപ്രചരണങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതായി പുട്ടിൻ പറഞ്ഞു. റഷ്യയും ബെലാറൂസും സംയുക്തമായി തുടരുന്ന മിലിറ്ററി ഡ്രില്ലിൻ്റെ ഭാഗമായിരുന്ന ഏതാനും ട്രൂപ്പുകളെ റഷ്യ പിൻവലിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇക്കാര്യം ഇനിയും വിശ്വസനീയമായിട്ടില്ലെന്ന് നാറ്റോ പ്രതികരിച്ചു.

 

ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്ന പൂർണമായി കോവിഡ് വാക്സിനേറ്റഡ് ആയവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചു.

 

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

 

ഇന്ത്യൻ പൗരന്മാരോട് യുക്രെയിൻ വിടാൻ നിർദ്ദേശം. മലയാളി വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹം ആശങ്കയിൽ.

 

നദീജലത്തിൽ പാരസെറ്റാമോളും കഫെയിനും നിക്കോട്ടിനും. ഫാർമസ്യൂട്ടിക്കൽ ഡ്രഗിനാൽ ഡൽഹി, ലണ്ടൻ, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലെ നദികൾ മലിനമാക്കപ്പെടുന്നു.

Other News