Thursday, 23 January 2025

ബ്രിട്ടണിലേയ്ക്കുള്ള കെയർ വർക്കർ വിസയ്ക്കുള്ള ഇമിഗ്രേഷൻ റൂളുകളിൽ 12 മാസത്തേയ്ക്ക് ഇളവ്. ത്രെഷോൾഡ് സാലറി 20,480 പൗണ്ട് മതി. നിലവിൽ 105,000 വേക്കൻസികൾ.

ബ്രിട്ടണിലെ ഹെൽത്ത്  കെയർ സെക്ടറിൽ സ്റ്റാഫ് ഷോർട്ടേജ് രൂക്ഷമായതോടെ ഹോം ഓഫീസ് ഇമിഗ്രേഷൻ റൂളുകളിൽ ഇളവ് പ്രഖ്യാപിച്ചു. ബ്രിട്ടണിലേയ്ക്കുള്ള കെയർ വർക്കർ വിസയ്ക്കുള്ള ഇമിഗ്രേഷൻ റൂളുകളിൽ 12 മാസത്തേയ്ക്കാണ് ഇളവ് നല്കിയിരിക്കുന്നത്. കെയർ വർക്കർ വിസ ലഭിക്കുന്നതിനുള്ള ത്രെഷോൾഡ് സാലറി 20,480 പൗണ്ടാക്കി കുറച്ചു. 25,600 പൗണ്ട് വേണമെന്ന നിലവിലെ പരിധിക്കാണ് ഇളവ് നൽകിയിരിക്കുന്നത്. നിലവിൽ 105,000 വേക്കൻസികൾ യുകെ കെയർ സെക്ടറിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഇളവു നൽകിയിരിക്കുന്ന കാലയളവിൽ വിസയ്ക്ക് അപേക്ഷിക്കുന്നവർക്ക് തങ്ങളുടെ പാർട്ണറെയും കുട്ടികളെയും ബ്രിട്ടണിലേയ്ക്ക് കൊണ്ടുവരാനുള്ള അനുമതിയും നല്കും. കൂടാതെ ബ്രിട്ടണിൽ സെറ്റിൽ ചെയ്യാനുള്ള സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇവർക്കുള്ള വിസ ഫാസ്റ്റ് ട്രാക്ക് ചെയ്യുമെന്ന് ഹോം ഓഫീസ് സൂചിപ്പിച്ചു.

നിലവിലെ സ്റ്റാഫ് ഷോർട്ടേജ് കാരണം കെയർ സെക്ടറിൽ ഏജൻസി സ്റ്റാഫുകളെ ആശ്രയിയ്ക്കേണ്ട സ്ഥിതിയാണ്. ഏജൻസികൾ വളരെ ഉയർന്ന നിരക്കാണ് ഇതിനായി ഈടാക്കുന്നത്. എൻഎച്ച് എസിൽ നിന്ന് 40,000 ത്തോളം കെയർ സ്റ്റാഫ് വേക്കൻസികൾ ഉണ്ടായിട്ടുണ്ട്. കോവിഡ് ഡബിൾ വാക്സിൻ എടുക്കാത്തവരെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിനെ തുടർന്ന് നിരവധി പേർ മറ്റു സെക്ടറുകളിലേയ്ക്ക് ജോലി തേടി പോയത് സ്റ്റാഫ് ഷോർട്ടേജിന് കാരണമായി.

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

 

ഇന്ത്യൻ പൗരന്മാരോട് യുക്രെയിൻ വിടാൻ നിർദ്ദേശം. മലയാളി വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യൻ സമൂഹം ആശങ്കയിൽ.

 

നദീജലത്തിൽ പാരസെറ്റാമോളും കഫെയിനും നിക്കോട്ടിനും. ഫാർമസ്യൂട്ടിക്കൽ ഡ്രഗിനാൽ ഡൽഹി, ലണ്ടൻ, ന്യൂയോർക്ക് അടക്കമുള്ള നഗരങ്ങളിലെ നദികൾ മലിനമാക്കപ്പെടുന്നു.

Other News