ഇന്ന് സ്റ്റോം ഡഡ്ലി... വെള്ളിയാഴ്ച സ്റ്റോം യൂനിസ്... കനത്ത മഴയ്ക്കും 90 മൈൽ സ്പീഡിലുള്ള കാറ്റിനും സാധ്യത. സ്കോട്ട്ലട്ടിൽ ട്രെയിൻ സർവീസുകൾ തടസപ്പെട്ടു
ബ്രിട്ടനിൽ അടുത്ത ഏതാനും ദിവസത്തേയ്ക്ക് മോശം കാലാവസ്ഥ മൂലം ജനജീവിതം ദുസഹമാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ഇന്ന് ഉച്ചയോടെ ആഞ്ഞടിക്കുന്ന സ്റ്റോം ഡഡ്ലി 90 മൈൽ സ്പീഡിലുള്ള കാറ്റിന് കാരണമാകാമെന്ന് കരുതുന്നു. വ്യാഴാഴ്ച രാവിലെ രണ്ടു മണി വരെയെങ്കിലും ഇത് സെൻട്രൽ സ്കോട്ട്ലൻഡ്, നോർത്തേൺ അയർലണ്ടിൻ്റെ ഭാഗങ്ങൾ, നോർത്തേൺ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ മോശം കാലാവസ്ഥ സൃഷ്ടിക്കും. ഇതു മൂലം കനത്ത മഴയുമുണ്ടാകും. ഈ പ്രദേശങ്ങളിൽ മെറ്റ് ഓഫീസ് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പാരാമെഡിക്സ് നിർദ്ദേശിച്ചിട്ടുണ്ട്. കാറ്റിൻ്റെ തീവ്രത വൈകുന്നേരത്തോടെ അതിൻ്റെ പീക്കിൽ എത്തുന്നതുമൂലം കഴിയുന്നതും വീടുകളിൽ കഴിയണമെന്നാണ് നിർദ്ദേശം
വെള്ളിയാഴ്ച സ്റ്റോം യൂനിസ് യുകെയുടെ പല ഭാഗങ്ങളിലും ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും കാരണമാകുമെന്നാണ് പ്രവചനം. പലയിടത്തും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.