Tuesday, 09 July 2024

അഞ്ചിനും പതിനൊന്നിനുമിടയിൽ പ്രായമുള്ള കുട്ടികൾക്ക് ഏപ്രിൽ മുതൽ കുറഞ്ഞ ഡോസിലുള്ള കോവിഡ് വാക്സിൻ നൽകുമെന്ന് ഹെൽത്ത് സെക്രട്ടറി.

അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഏപ്രിൽ മുതൽ കുറഞ്ഞ ഡോസിലുള്ള കോവിഡ് വാക്സിൻ നോൺ അർജൻറ് അടിസ്ഥാനത്തിൽ നൽകുമെന്ന് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് അറിയിച്ചു.
ബ്രിട്ടീഷ് ഗവൺമെൻ്റിൻ്റെ സയൻ്റിഫിക് അഡ്വൈസർമാർ ഇതിന് നേരത്തെ ശുപാർശ നൽകിയിരുന്നു. യുകെയിലെ ആറ് മില്യൺ കുട്ടികൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്ന കാര്യത്തിൽ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാം. കുട്ടികൾക്ക് 12 ആഴ്ചത്തെ ഇടവേളയിൽ രണ്ടു ഡോസുകളാണ് നല്കുന്നത്. മുതിർന്നവർക്ക് നല്കുന്ന വാക്സിൻ്റെ മൂന്നിലൊന്ന് ഡോസായിരിക്കും കുട്ടികൾക്ക് ലഭ്യമാക്കുന്നത്. ഇംഗ്ലണ്ടിനു പുറമേ നോർത്തേൺ അയർലണ്ടും വെയിൽസും സ്കോട്ട്ലൻഡും കുട്ടികൾക്കുള്ള വാക്സിൻ റോൾ ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിയുന്നതും കുട്ടികൾക്ക് വാക്സിൻ നൽകണമെന്നും ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള കോവിഡ് തരംഗങ്ങളിൽ നിന്ന് ഇത് അവർക്ക് സംരക്ഷണം ഒരുക്കുമെന്നുമുളള ഉപദേശമാണ് ഹെൽത്ത് അഡ്വൈസർമാർ നൽകുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ള കുട്ടികൾക്ക് ഫൈസർ / ബയോൺടെക് വാക്സിനുകളുടെ ഒരു ഫോർമുല ഫലപ്രദമാണെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. യുകെയിൽ ഏകദേശം 500,000 കുട്ടികൾ ഈ കാറ്റഗറിയിൽ ഉണ്ടെന്നാണ് കണക്ക്.

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

ബ്രിട്ടണിലേയ്ക്കുള്ള കെയർ വർക്കർ വിസയ്ക്കുള്ള ഇമിഗ്രേഷൻ റൂളുകളിൽ 12 മാസത്തേയ്ക്ക് ഇളവ്. ത്രെഷോൾഡ് സാലറി 20,480 പൗണ്ട് മതി. നിലവിൽ 105,000 വേക്കൻസികൾ. 

Other News