മിലിട്ടറിയ്ക്ക് സ്റ്റാൻഡ്ബൈ നിർദ്ദേശം... ഇംഗ്ലണ്ടിൻ്റെ സൗത്ത് വെസ്റ്റ് റീജിയണിൽ റെഡ് അലർട്ട്. നാളെ സ്റ്റോം യൂണിസ് 90 മൈൽ സ്പീഡിൽ ആഞ്ഞടിക്കും. ഗവൺമെൻ്റ് എമർജൻസി കോബ്രാ മീറ്റിംഗ് വിളിച്ചു.
ഇംഗ്ലണ്ടിൻ്റെ സൗത്ത് വെസ്റ്റ് റീജിയണിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപൂർവ്വമായാണ് ഇത്രയും ഉയർന്ന ലെവലിലുള്ള മുന്നറിയിപ്പ് മെറ്റ് ഓഫീസ് പുറപ്പെടുവിക്കുന്നത്. നാളെ 7 മണി മുതൽ 12 മണി വരെ സ്റ്റോം യൂണിസ് ആഞ്ഞടിക്കുന്നതു മൂലമാണിത്. കാറ്റിൻ്റെ വേഗത 90 മൈൽ സ്പീഡിൽ വരെയെത്താം ഡെവൺ, കോൺവാൾ, സോമർസെറ്റ് എന്നിവിടങ്ങളിലെ കോസ്റ്റൽ ഏരിയകൾ, വെയിൽസിൻ്റെ സൗത്ത് കോസ്റ്റ് എന്നിവിടങ്ങളിൽ സ്റ്റോം യൂണിസിൻ്റെ താണ്ഡവമുണ്ടാകും. ട്രെയിൻ ക്യാൻസലേഷൻ, പവർ കട്ട്, വസ്തുവകകൾക്ക് നാശം എന്നിവ സംഭവിക്കാം.. കാറ്റിൽ പറന്നു നടക്കുന്ന വസ്തുക്കൾ മൂലം ജീവാപായത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്കി.
വെയിൽസിൻ്റെ മറ്റു ഭാഗങ്ങളിലും ഇംഗ്ലണ്ട് മുഴുവനായും കുറഞ്ഞ ആംബർ വാണിംഗ് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തിര സ്ഥിതി വിലയിരുത്താൻ ഗവൺമെൻ്റ് എമർജൻസി കോബ്രാ മീറ്റിംഗ് വിളിച്ചു. മിലിട്ടറിയെ സ്റ്റാൻഡ് ബൈയിൽ നിറുത്തിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.