Monday, 23 December 2024

സ്രാവിൻ്റെ ആക്രമണത്തിൽ ബ്രിട്ടീഷ് ഡൈവിംഗ് ഇൻസ്ട്രക്ടർ കൊല്ലപ്പെട്ടു.

സ്രാവിൻ്റെ ആക്രമണത്തിൽ ഡൈവിംഗ് ഇൻസ്ട്രക്ടറായ ബ്രിട്ടീഷ് പൗരൻ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ദാരുണ സംഭവം ഉണ്ടായത്. 35 കാരനായ സൈമൺ നെല്ലിസ്റ്റിനാണ് ജീവൻ നഷ്ടപ്പെട്ടത്. സിഡ്നിയിൽ കഴിഞ്ഞ 60 വർഷത്തിനിടെ ഉണ്ടായ ജീവാപായത്തിനു കാരണമായ ആദ്യ സ്രാവാക്രമണമാണിത്.

ഈസ്റ്റ് സിഡ്നിയിലുള്ള ബീച്ചിലെ സ്ഥിരം സ്കൂബാ ഡൈവറായിരുന്നു മരണമടഞ്ഞ സൈമൺ നെല്ലിസ്റ്റ്. മൂന്നു മീറ്ററോളം നീളമുള്ള സ്രാവാണ് സൈമൺ നെല്ലിസ്റ്റിനെ ആക്രമിച്ചത്. നിരവധി പേർ നോക്കി നിൽക്കെ സ്രാവ് സൈമൺ നെല്ലിയസ്റ്റിനെ വെള്ളത്തിനടിയിലേയ്ക്ക് വലിച്ചു താഴ്ത്തിക്കൊണ്ടു പോവുകയായിരുന്നു.

മുൻ ബ്രിട്ടീഷ് എയർഫോഴ്സ് എഞ്ചിനീയറായ സൈമൺ നെല്ലിസ്റ്റ്, പ്രതിശ്രുത വധുവായ ഓസ്ട്രേലിയക്കാരി ജെസി ഹോയെ വിവാഹം കഴിക്കാനിരിക്കെയാണ് സ്രാവ് അദ്ദേഹത്തിൻ്റെ ജീവനെടുത്തത്

Other News