Thursday, 07 November 2024

ബ്രിട്ടണിലേയ്ക്കുള്ള കെയർ വർക്കർ വിസയ്ക്ക് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ B1 ലെവൽ വേണം.  ഇമിഗ്രേഷൻ ഹെൽത്ത് സർച്ചാർജ് ഒഴിവാക്കി. അഞ്ച് വർഷത്തെ വിസയ്ക്ക് സ്പോൺസർ ചെലവാക്കേണ്ടത് £5,663.

ഫെബ്രുവരി 15 മുതൽ 12 മാസത്തേയ്ക്ക് ത്രെഷോൾഡ് സാലറിയിൽ ഇളവു വരുത്തിക്കൊണ്ട് ബ്രിട്ടൺ പ്രഖ്യാപിച്ച കെയർ വർക്കർ വിസയ്ക്ക് അപേക്ഷിക്കുന്ന ഇംഗ്ലീഷ് ഇതര ഭാഷാ രാജ്യക്കാർക്ക് ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിൽ കുറഞ്ഞത് B1 ലെവൽ യോഗ്യത ഉണ്ടായിരിക്കണം. ഇംഗ്ലീഷ് പൊതുഭാഷയായി സംസാരിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രത്യേക ഇംഗ്ലീഷ് യോഗ്യത ആവശ്യമില്ല. ഇവരുടെ പാസ്പോർട്ട് ഇതിനുള്ള പ്രൂഫായി പരിഗണിക്കും. ക്യാനഡ, ന്യൂസിലാൻഡ്, ഓസ്ട്രേലിയ, കരീബിയൻ രാജ്യങ്ങൾ എന്നിവ ഈ കാറ്റഗറിയിൽ വരും. യുകെയിലെ ഹയർ സെക്കണ്ടറി ലെവലിലുള്ള ഇംഗ്ലീഷ് ഭാഷ അല്ലെങ്കിൽ ലിറ്ററേച്ചറിൽ ജിസിഎസ്ഇ, എ- ലെവൽ, സ്കോട്ടിഷ് ഹയർ യോഗ്യത ഉള്ളവരെയും പരിഗണിക്കും.  UK ECCTIS ൻ്റെ സർട്ടിഫിക്കേഷനുള്ള, ഇംഗ്ലീഷ് പഠന മാദ്ധ്യമമായുള്ള ഡിഗ്രി യോഗ്യത ഉള്ളവർക്കും കെയർ വർക്കർ വിസയ്ക്ക് അപേക്ഷിക്കാം.

ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് യോഗ്യത ഹോം ഓഫീസ് അപ്രൂവ്ഡ് പ്രൊവൈഡേഴ്സിൽ നിന്ന് നേടിയതായിരിക്കണം. കൂടാതെ അപ്രൂവ്ഡ് ലൊക്കേഷനിൽ നിന്നും കരസ്ഥമാക്കിയതുമാവണം. ഇംഗ്ലീഷ് ടെസ്റ്റിൽ സ്പീക്കിംഗ്, ലിസണിംഗ്, റീഡിംഗ്, റൈറ്റിംഗ് എന്നീ നാലു കാറ്റഗറികളും ഉണ്ടാവണം.കെയർ വർക്കർ വിസാ ആപ്ളിക്കേഷൻ സമയത്ത് ആവശ്യമായ ഇംഗ്ലീഷ് ലാംഗ്വേജ് യോഗ്യത ഉള്ളത് വിസാ പ്രോസസിംഗ് വേഗത്തിലാക്കാൻ ഉപകരിക്കും. ക്രിമിനൽ റെക്കോർഡ് ചെക്ക് സംബന്ധമായ രേഖകളും ഹാജരാക്കണം. യുകെയിൽ നിന്നുള്ള ആപ്ളിക്കേഷനുകൾ മൂന്നു ആഴ്ചക്കുള്ളിലും ഓവർസീസ് ആപ്ളിക്കേഷനുകൾ അഞ്ചു വർക്കിംഗ് ഡേയ്സിനുള്ളിലും പ്രോസസിംഗ്  ആരംഭിക്കും.

സ്കിൽഡ് വർക്കർ കാറ്റഗറിയിൽ ഉളള വിസ ലഭിക്കാനുള്ള ത്രെഷോൾഡ് സാലറി 20,480 പൗണ്ടായി കുറച്ചിട്ടുണ്ട്. മണിക്കൂറിൽ 10.10 പൗണ്ടാണ് നിശ്ചയിച്ചിരിക്കുന്ന നിരക്ക്. മറ്റു ബെനഫിറ്റുകൾ കൂടാതെയുള്ള ഗ്യാരണ്ടീഡ് ബേസിക് ഗ്രോസ് പേയാണ് ത്രെഷോൾഡ് സാലറിയായി കണക്കാക്കുന്നത്.

അഞ്ച് വർഷത്തെ വിസയ്ക്ക് സ്പോൺസർ ചെലവാക്കേണ്ട തുക £5,663 ആണ്. ഇതിൽ വിസാ ആപ്ളിക്കേഷൻ ഫീസ് £464 ഉം സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പ് ഫീസ് £199 ഉം ഉൾപ്പെടും. ഇമിഗ്രേഷൻ സ്കിൽസ്‌ ചാർജായി വർഷം £1000 ഉം നൽകണം.  ചെറിയ ചാരിറ്റബിൾ സ്ഥാപനങ്ങളാണ് സ്പോൺസറെങ്കിൽ സ്കിൽസ് ചാർജ് വർഷം 364 പൗണ്ട് വച്ച് നല്കിയാൽ മതി. സാധാരണയായി വർഷം തോറും നൽകേണ്ടിയിരുന്ന £624 ഇമിഗ്രേഷൻ ഹെൽത്ത് സർച്ചാർജ് ഒഴിവാക്കിയിട്ടുണ്ട്.

ബ്രിട്ടണിലെ ഹെൽത്ത്  കെയർ സെക്ടറിൽ സ്റ്റാഫ് ഷോർട്ടേജ് രൂക്ഷമായതോടെയാണ് ഹോം ഓഫീസ് ഇമിഗ്രേഷൻ റൂളുകളിൽ ഇളവ് പ്രഖ്യാപിച്ചത്. കെയർ വർക്കർ വിസയ്ക്കുള്ള ഇമിഗ്രേഷൻ റൂളുകളിൽ 12 മാസത്തേയ്ക്കാണ് ഇളവ് നല്കിയിരിക്കുന്നത്. കെയർ വർക്കർ വിസ ലഭിക്കുന്നതിനുള്ള ത്രെഷോൾഡ് സാലറി 25,600 പൗണ്ട് വേണമെന്ന നിലവിലെ പരിധിക്കാണ് ഇളവ്. നിലവിൽ 105,000 വേക്കൻസികൾ യുകെ കെയർ സെക്ടറിൽ ഉണ്ടെന്നാണ് കണക്കാക്കുന്നത്.

ഇളവു നൽകിയിരിക്കുന്ന കാലയളവിൽ വിസ ലഭിക്കുന്നവർക്ക് തങ്ങളുടെ പാർട്ണറെയും കുട്ടികളെയും ബ്രിട്ടണിലേയ്ക്ക് കൊണ്ടുവരാനുള്ള അനുമതിയും നല്കും. കൂടാതെ സ്പോൺസറുടെ കീഴിൽ അഞ്ചു വർഷം പൂർത്തിയാകുമ്പോൾ ബ്രിട്ടണിൽ സെറ്റിൽ ചെയ്യാനുള്ള സൗകര്യവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

 

ജീവിതം എഴു സ്ക്വയർ മീറ്ററിൽ ഒതുക്കാമെങ്കിൽ ലണ്ടനിലെ ഫ്ളാറ്റ് വാങ്ങിക്കാം. 50,000 പൗണ്ട് വിലയുള്ള ഈ മൈക്രോ ഫ്ളാറ്റ് ആരു സ്വന്തമാക്കും?

Other News