Monday, 23 December 2024

സ്റ്റോം യൂണിസിൻ്റെ സംഹാര താണ്ഡവം തുടരുന്നു. കാറ്റിൻ്റെ വേഗത ഐൽ ഓഫ് വൈറ്റിൽ 122 മൈൽ. ലണ്ടൻഐയും ലെഗോ ലാൻഡും അടച്ചു. നിരവധി ഫ്ളൈറ്റുകൾ റദ്ദാക്കി. ഹീത്രൂവിൽ ഫ്ളൈറ്റ് ലാൻഡിംഗ് ദുഷ്കരമെന്ന് റിപ്പോർട്ട്.

സർവ്വത്ര നാശം വിതച്ചു കൊണ്ട് സ്റ്റോം യൂണിസ് ബ്രിട്ടണിൽ ആഞ്ഞടിക്കുന്നു. കഴിഞ്ഞ 30 വർഷത്തിനിടയിൽ ബ്രിട്ടൺ കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ കൊടുങ്കാറ്റായി യൂണിസ് മാറിക്കഴിഞ്ഞു. കാറ്റിൻ്റെ വേഗത ഐൽ ഓഫ് വൈറ്റിൽ 122 മൈൽ റെക്കോർഡ് ചെയ്തു. ബ്രിട്ടിഷ് എയർവേയ്സ് 130 ഫ്ളൈറ്റുകൾ റദ്ദാക്കി. 460 ഓളം ഡൊമസ്റ്റിക് ഫ്ളൈറ്റുകളും ക്യാൻസൽ ചെയ്തിട്ടുണ്ട്. ലണ്ടൻ ഹീത്രൂവിൽ ഫ്ളൈറ്റ് ലാൻഡിംഗ് വളരെ ദുഷ്കരമെന്നാണ് റിപ്പോർട്ട്. ലണ്ടൻ ഹീത്രൂവിൽ പല ഫ്ളൈറ്റുകളും ലാൻഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ കാറ്റിൽ ആടിയുലയുന്നതുമൂലം ആകാശത്ത് വട്ടമിട്ടു പറക്കേണ്ടി വരുന്നുണ്ട്. പല തവണ ശ്രമിച്ചാണ് ഫ്ളൈറ്റുകൾ ലാൻഡ് ചെയ്യുന്നത്.

ഇംഗ്ലണ്ടിൻ്റെ സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിൽ റെഡ് അലർട്ട് തുടരുകയാണ്. മില്യൺ കണക്കിനാളുകൾ കനത്ത കാറ്റുമൂലം വീടിനുള്ളിൽ കഴിയുകയാണ്. നൂറു കണക്കിന് ട്രെയിൻ സർവീസുകൾ ക്യാൻസൽ ചെയ്തു. നിരവധി വീടുകൾക്ക് നാശം സംഭവിച്ചു. വ്യാപകമായ പവർകട്ടും റിപ്പോർട്ട് ചെയ്യപ്പെട്ടു. ലണ്ടൻഐയും ലെഗോ ലാൻഡുമടക്കമുള്ള റൈഡുകൾ അടച്ചു.

ലണ്ടനിലെ O2 അരീനയിൽ നിന്ന് 1000 പേരെ ഒഴിപ്പിച്ചു. അരീനയുടെ മേൽക്കൂരയ്ക്ക് കാറ്റിൽ കേടുപാടു സംഭവിച്ചിട്ടുണ്ട്. നോർത്തേൺ അയർലണ്ടിൽ ഒരു കൗൺസിൽ വർക്കർ മരം വീണ് മരണമടഞ്ഞു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കാറ്റത്ത് പറന്നു നടക്കുന്ന വസ്തുക്കൾ വന്ന് പതിച്ച് നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നിലവിലെ കണക്കനുസരിച്ച് 152,000 ഭവനങ്ങൾ പവർ കട്ടിലാണ്.

Other News