Thursday, 23 January 2025

വിർജിൻ, O2 മൊബൈൽ ഫോൺ കോൺട്രാക്ടുകളുടെ നിരക്കിൽ ഏപ്രിൽ മുതൽ വർദ്ധനയുണ്ടാകും.

വിർജിൻ, O2 മൊബൈൽ ഫോൺ കോൺട്രാക്ടുകളുടെ നിരക്കിൽ ഏപ്രിൽ മുതൽ വർദ്ധനയുണ്ടാകും. ഇത് സംബന്ധിച്ച് കസ്റ്റമേഴ്സിന് രണ്ടു മാസത്തെ നോട്ടീസ് കമ്പനി ഇഷ്യൂ ചെയ്തു. മാസം തോറും പേ ചെയ്യുന്ന കസ്റ്റമേഴ്സിന് 11.7ശതമാനം വരെ അധിക നിരക്ക് ഈടാക്കും. 48 പൗണ്ട് വരെ വരാവുന്ന വർദ്ധന ഏതുതരം കോൺട്രാക്ടാണ് എടുത്തിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. ബ്രിട്ടണിൽ റീട്ടെയിൽ പ്രൈസ് ഇൻഡക്സ് ഉയർന്ന നിലയിൽ തുടരുന്നതിനാൽ, ആനുപാതികമായ വർദ്ധനയാണ് വിർജിൻ, O2 ഉം നടപ്പിലാക്കുന്നത്. ഇരു കമ്പനികളും 31 ബില്യൺ പൗണ്ടിൻ്റെ ഡീൽ പ്രകാരം ലയിച്ചിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 25ന് ശേഷം O2 കണക്ഷൻ എടുത്തവരുടെ നിരക്കിൽ 11.7 ശതമാനം വർദ്ധനയുണ്ടാകും. മാർച്ച് 25 ന് മുൻപ് കോൺട്രാക്ട് എടുത്തവർ 7.8 ശതമാനം അധിക നിരക്ക് നല്കണം

Other News