കാർഗോ ഷിപ്പിൽ അഗ്നിബാധ... കത്തിയമരുന്നത് ലംബോർഗിനിയും പോർഷെയും ഔഡിയുമടക്കം 3965 ആഡംബരക്കാറുകൾ.

കാർഗോ ഷിപ്പിലെ അഗ്നിബാധയെത്തുടർന്ന്  3965 ആഡംബരക്കാറുകൾ കത്തിയമർന്നു. ലംബോർഗിനിയും പോർഷെയും ഔഡിയും വോക്സ് വാഗണും ബെൻ്റ്ലിയും ഇക്കൂട്ടത്തിലുണ്ട്. ജർമ്മനിയിലെ എംഡനിൽ നിന്ന് യുഎസിലേയ്ക്കുള്ള യാത്രാമധ്യേ അറ്റ്ലാൻ്റിക് സമുദ്രത്തിലെ അസോറ ഐലൻഡിനു സമീപമാണ് കാർഗോ ഷിപ്പിന് തീപിടിച്ചത്. ഫെലിസിറ്റി എയ് സ് എന്നു പേരുള്ള ഷിപ്പിലെ ക്രൂവിനെ മുഴുവൻ രക്ഷപ്പെടുത്തി. 22 ക്രൂ മെമ്പേഴ്സിനെ പോർച്ചുഗീസ് നേവി ബുധനാഴ്ച സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചു.

ഷിപ്പിൽ 1,100 പോർഷെയും 189 ബെൻ്റ്ലി കാറുകളുണ്ടായിരുന്നു. ഡാവിസ് വില്ലിലെ റോഡ് ഐലൻഡിലുള്ള വോക്സ് വാഗൻ ഫാക്ടറിയിലേയ്ക്കാണ് ഈ കാറുകൾ കൊണ്ടുപോയത്.

 

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

Other News