Saturday, 11 January 2025

ക്വീൻ കോവിഡ് പോസിറ്റീവെന്ന് ബക്കിംഗാം പാലസ്.

ക്വീൻ കോവിഡ് പോസിറ്റീവെന്ന് ബക്കിംഗാം പാലസ് സ്ഥിരീകരിച്ചു. ചെറിയ തോതിലുള്ള രോഗലക്ഷണങ്ങൾ ക്വീനിന് ഉണ്ട്. 95 വയസുള്ള ക്വീൻ ആരോഗ്യവതിയാണെന്നും സാധാരണ രീതിയിലുള്ള റോയൽ ഡ്യൂട്ടികൾ തുടരുമെന്നും വിൻഡ്സർ കാസിൽ വൃത്തങ്ങൾ വ്യക്തമാക്കി. ക്വീൻ കോവിഡിൻ്റെ ട്രിപ്പിൾ വാക്സിൻ സ്വീകരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ക്വീനിൻ്റെ മൂത്ത പുത്രനും കിരീടാവകാശിയുമായ പ്രിൻസ് ഓഫ് വെയിൽസിനും കോവിഡ് പിടിപെട്ടിരുന്നു. അദ്ദേഹത്തിൻ്റെ ഭാര്യ ഡച്ചസ് ഓഫ് കോൺവാളും കോവിഡ് പോസിറ്റീവായിരുന്നു.

Other News