Wednesday, 22 January 2025

വെജിറ്റബിൾ കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ കൂടുതൽ വെജിറ്റബിൾ ഭക്ഷിക്കുന്നത് ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയാൻ സഹായിക്കുമെന്ന ധാരണ തെറ്റെന്ന് പഠനം

വെജിറ്റബിൾ കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ് എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ്.  എന്നു വച്ച് കൂടുതൽ വെജിറ്റബിൾ ഭക്ഷിക്കുന്നത് ഹാർട്ട് അറ്റാക്കും സ്ട്രോക്കും തടയാൻ സഹായിക്കുമെന്ന ധാരണ തെറ്റെന്ന് പഠനം വ്യക്തമാക്കുന്നു. വെജിറ്റബിൾ ഭക്ഷിക്കുന്നതിനെക്കാൾ എത്രമാത്രം വ്യായാമം ചെയ്യുന്നു, എവിടെ, എങ്ങനെ ജീവിക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ഹൃദയത്തിൻ്റെ ആരോഗ്യപരമായ സംരക്ഷണത്തിന് ആവശ്യം.

ദിവസേന അഞ്ച് പോർഷൻ ഫ്രൂട്ടും വെജിറ്റബിൾസും കഴിക്കണമെന്ന നിർദ്ദേശമാണ് എൻഎച്ച്എസ് ഹെൽത്ത് അഡ്വൈസർമാർ നിലവിൽ നൽകിയിരിക്കുന്നത്. ക്യാൻസർ അടക്കമുള്ള പല രോഗങ്ങളും തടയാൻ ബാലൻസ്ഡ് ഡയറ്റ് ഫലപ്രദമാണെന്ന കാര്യത്തിൽ റിസർച്ചർമാർക്ക് വ്യത്യസ്താഭിപ്രായമില്ല.

യുകെ ബയോ ബാങ്ക് സ്റ്റഡിയുടെ ഭാഗമായി 400,000 പേരിൽ നിന്ന് അവരുടെ ഡയറ്റ്, കഴിക്കുന്ന വേവിച്ചതും അല്ലാത്തതുമായ വെജിറ്റബിൾസിൻ്റെ അളവ് തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഓക്സ്ഫോർഡ്, ബ്രിസ്റ്റോൾ, ഹോങ്കോങ് യൂണിവേഴ്സിറ്റികളാണ് ഇക്കാര്യത്തിൽ പഠനം നടത്തിയത്. ശരാശരി രണ്ടു ടേബിൾ സ്പൂൺ നിറയെ വേവിക്കാത്ത വെജിറ്റബിൾസും മൂന്നു ടേബിൾ സ്പൂൺ നിറച്ച് വേവിച്ച വെജിറ്റബിൾസും ദിവസേന  കഴിക്കുന്നുണ്ടെന്നാണ് മിക്കവരും വെളിപ്പെടുത്തിയത്. ഇവരുടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ചികിത്സ, മരണം എന്നിവ അടുത്ത 12 വർഷത്തേയ്ക്ക് പഠനവിധേയമാക്കും.

വെജിറ്റബിൾ ധാരാളമായി കഴിക്കുന്നവരിൽ കാർഡിയോ വാസ്കുലാർ രോഗങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങൾ 15 ശതമാനത്തോളം കുറവാണ് എന്നാണ് നിലവിലെ കണക്ക്. എന്നാൽ ഇതിൽ മറ്റുകാരണങ്ങൾക്ക് കൂടി പങ്കുണ്ടെന്ന് കരുതുന്നു. പുകവലി, മദ്യപാനം, ജോലി, വരുമാനം, ഡയറ്റ് എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്.

ഫൈബർ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ഗുണകരമാണെന്നും ദിവസേന അഞ്ച് പോർഷൻ വെജിറ്റബിൾ കഴിക്കണമെന്ന ശീലത്തിൽ നിന്ന് പുറകോട്ട് പോകേണ്ടതില്ലെന്നും പുതിയ പഠനത്തിലെ വെളിപ്പെടുത്തലുകൾ കൂടുതൽ വിശകലനത്തിന് വിധേയമാക്കണമെന്നും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിലെ മെറ്റാബോളിക് മെഡിസിൻ പ്രഫസറായ നവീദ് സറ്റാർ പറഞ്ഞു. 

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

Other News