Monday, 23 December 2024

രോഗപ്രതിരോധ ശക്തി കുറഞ്ഞവർക്കും 75 വയസിനു മുകളിൽ പ്രായമുള്ളവർക്കും കോവിഡിൻ്റെ അഡീഷണൽ ബൂസ്റ്റർ ഡോസ് നല്കുമെന്ന് ഹെൽത്ത് സെക്രട്ടറി.

രോഗപ്രതിരോധ ശക്തി കുറഞ്ഞവർക്കും 75 വയസിനു മുകളിൽ പ്രായമുള്ളവർക്കും കോവിഡിൻ്റെ അഡീഷണൽ ബൂസ്റ്റർ ഡോസ് നല്കും.  ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദാണ് ഇക്കാര്യം അറിയിച്ചത്. വാക്സിനിൽ നിന്നുള്ള രോഗ പ്രതിരോധ ശേഷി ക്രമേണ കുറഞ്ഞു വരുന്നതും പ്രായമുള്ള മുതിർന്നവരിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം സെപ്റ്റംബർ- ഒക്ടോബർ സമയത്ത് ആദ്യ വാക്സിൻ സ്വീകരിച്ചതിനാലും അഡീഷണൽ ഡോസ് ആവശ്യമാണെന്ന് ജോയിൻ്റ് കമ്മിറ്റി ഓൺ വാക്സിനേഷൻ ആൻഡ് ഇമ്യൂണൈസേഷൻ ശുപാർശ ചെയ്തിരുന്നു. മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ അഡീഷണൽ ബൂസ്റ്റർ ഡോസ് നല്കുന്നതാണ്.

75 വയസിൽ കൂടുതൽ പ്രായമുള്ളവർ, കെയർ ഹോമുകളിലുള്ള പ്രായാധിക്യമുള്ളവർ, ദുർബല രോഗപ്രതിരോധ ശേഷിയുള്ള 12 വയസിന് മുകളിൽ പ്രായമുളളവർ എന്നീ വിഭാഗങ്ങൾക്ക് അഡീഷണൽ ബൂസ്റ്റർ ഡോസിന് അർഹതയുണ്ട്. ഇതനുസരിച്ച് 7.2 മില്യൺ ആളുകൾക്ക് അഡീഷണൽ ബൂസ്റ്റർ ഡോസ്  ലഭിക്കും.

To get 24 X 7 `Malayalam Times` news updates please use, add to Home screen option on your mobile

Other News