Wednesday, 22 January 2025

മനോഹരമായി അണിഞ്ഞൊരുങ്ങി നോർത്ത് ഇന്ത്യൻ വധുവായി ബ്രിട്ടീഷ് ഡിപ്ളോമാറ്റ്. വൈറലായി വിവാഹ ഫോട്ടോ.

ബ്രിട്ടീഷ് ഡിപ്ളോമാറ്റ് മനോഹരമായി അണിഞ്ഞൊരുങ്ങി നോർത്ത് ഇന്ത്യൻ വധുവായി മാറിയ വിവാഹ ഫോട്ടോ വൈറലായി.  നാലു വർഷം മുൻപ് ഇന്ത്യയിലെത്തിയ റിഹാനൻ ഹാരിസ് സൗത്ത് ഏഷ്യൻ ഡെപ്യൂട്ടി ട്രേഡ് കമ്മീഷണർ ആയാണ് ജോലി നോക്കുന്നത്. ഇന്ത്യാക്കാരനായ ഇൻഡിപെൻഡൻ്റ് ഫിലിം മേക്കർ ഹിമാൻഷു പാണ്ഡേയെയാണ് റിഹാനൻ ഹാരിസ് വിവാഹം ചെയ്തത്. ചുവന്ന നിറത്തിലുള്ള ലെഹങ്കയും സ്വർണാഭരണങ്ങളും മെഹന്തിയും അണിഞ്ഞ തൻ്റെ വിവാഹ ഫോട്ടോ ട്വിറ്ററിൽ റിഹാനൻ ഹാരിസ് പോസ്റ്റ് ചെയ്യുകയായിരുന്നു. ഷെർവാണിയും ടർബനുമാണ് വരനായ  ഹിമാൻഷു പാണ്ഡേ ധരിച്ചത്.

"നാലു വർഷം മുമ്പ് ഒത്തിരി സ്വപ്നങ്ങളോടെയാണ് ഞാൻ ഇന്ത്യയിൽ എത്തിയത്. എന്നാൽ എൻ്റെ പ്രിയതമനെ ഇവിടെ കണ്ടെത്താനാകുമെന്ന് ഒരിക്കലും കരുതിയില്ല. ഞാൻ ഇന്ത്യയിൽ ആഹ്ളാദവതിയാണ്. എന്നത്തേയ്ക്കും ഇത് എൻ്റെ വീടായി മാറുന്നതിൽ അതീവ സന്തോഷമുണ്ട്" റിഹാനൻ ഹാരിസ് ട്വിറ്ററിൽ കുറിച്ചു. ആയിരക്കണക്കിനാളുകളാണ് വധൂവരന്മാർക്ക് ആശംസകളുമായി ട്വിറ്ററിൽ സന്ദേശങ്ങൾ പോസ്റ്റ് ചെയ്തത്.

Other News