റഷ്യൻ സൈന്യം ഈസ്റ്റേൺ യുക്രെയിനിൽ പ്രവേശിച്ചു. യൂറോപ്പ് ഉണരുന്നത് ഇരുണ്ട ദിനത്തിലെയ്ക്കെന്ന് ബ്രിട്ടൺ. റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന് ബോറിസ്.
റഷ്യൻ സൈന്യം ഈസ്റ്റേൺ യുക്രെയിനിൽ പ്രവേശിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. മിലിട്ടറി ടാങ്കുകളും ട്രക്കുകളും ട്രൂപ്പുകളും നിരത്തുകളിൽ ദൃശ്യമാണ്. ലുഹാൻസ്ക്, ഡോൺസ്റ്റക് പ്രവിശ്യകളെ സ്വതന്ത്രസ്റ്റേറ്റുകളായി റഷ്യ പ്രഖ്യാപിച്ചു. 2014 മുതൽ യുക്രെയിൻ സൈന്യത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന റഷ്യൻ റിബലുകൾ ഈ രണ്ടു സ്റ്റേറ്റുകളിലുമുണ്ട്. സമാധാന സംരക്ഷണത്തിനായാണ് സേന ഈസ്റ്റേൺ യുക്രെയിനിൽ എത്തിയിരിക്കുന്നതെന്ന് റഷ്യ അറിയിച്ചു.
യൂറോപ്പ് ഉണരുന്നത് ഇരുണ്ട ദിനത്തിലെയ്ക്കെന്ന് ബ്രിട്ടൺ പറഞ്ഞു. റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. യുക്രെയിനിൻ്റെ പരമാധികാരത്തിലുള്ള ലംഘനമാണ് റഷ്യൻ അധിനിവേശമെന്ന് യുക്രെയിൻ പ്രസിഡൻറ് പറഞ്ഞു.
റഷ്യയ്‌ക്കെതിരായ ഉപരോധങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ലിസ് ട്രസ് പറഞ്ഞു. ഇന്ന് രാവിലെ 6.30 ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടിയന്തിര കോബ്ര മീറ്റിംഗ് വിളിച്ചു