Wednesday, 22 January 2025

അനുഗ്രഹീത അഭിനേത്രി കെ​പി​എ​സി ല​ളി​ത (75) അ​ന്ത​രി​ച്ചു.

കേരള സിനിമാ നാടക മേഖലകളിൽ അനശ്വരങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീത അഭിനേത്രി കെ​പി​എ​സി ല​ളി​ത (75) അ​ന്ത​രി​ച്ചു. കൊ​ച്ചി തൃ​പ്പൂ​ണി​ത്തു​റ​യി​ലെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ക​ര​ൾ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ഏ​റെ നാ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഗീ​ത​യു​ടെ ബ​ലി ആ​യി​രു​ന്നു ആ​ദ്യ​ത്തെ നാ​ട​കം. പി​ന്നീ​ട് അ​ക്കാ​ല​ത്തെ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നാ​ട​ക സം​ഘ​മാ​യി​രു​ന്ന കെ​പി​എ​സി​യി​ൽ ചേ​ർ​ന്നു. അ​ന്ന് ല​ളി​ത എ​ന്ന പേ​ർ സ്വീ​ക​രി​ക്കു​ക​യും പി​ന്നീ​ട് സി​നി​മ​യി​ൽ വ​ന്ന​പ്പോ​ൾ കെ​പി​എ​സി എ​ന്ന​ത് പേ​രി​നോ​ട് ചേ​രു​ക​യും ചെ​യ്തു.

ആ​ദ്യ സി​നി​മ തോ​പ്പി​ൽ ഭാ​സി സം​വി​ധാ​നം ചെ​യ്ത കൂ​ട്ടു​കു​ടും​ബം എ​ന്ന നാ​ട​ക​ത്തി​ന്‍റെ സി​നി​മാ​വി​ഷ്ക​ര​ണ​ത്തി​ലാ​ണ്. പി​ന്നീ​ട് ഒ​രു പാ​ട് ന​ല്ല സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ക​യു​ണ്ടാ​യി. നാ​ട​ക​ത്തി​ലൂ​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​നു തു​ട​ക്കം കു​റി​ച്ച കെ​പി​എ​സി ല​ളി​ത​യ്ക്ക് ര​ണ്ടു ത​വ​ണ മി​ക​ച്ച സ​ഹ​ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മലയാളത്തിലും തമിഴിലുമായി 500 ല​ധി​കം സി​നി​മ​ക​ളിൽ അഭിനയിച്ചിട്ടുണ്ട്.

ആ​ല​പ്പു​ഴ​യി​ലെ കാ​യം​കു​ളം എ​ന്ന സ്ഥ​ല​ത്താ​ണ് ല​ളി​ത ജ​നി​ച്ച​ത്. ജ​ന​ന നാ​മം മ​ഹേ​ശ്വ​രി അ​മ്മ എ​ന്നാ​യി​രു​ന്നു. പി​താ‍​വ് - ക​ട​യ്ക്ക​ത്ത​റ​ൽ വീ​ട്ടി​ൽ കെ. ​അ​ന​ന്ത​ൻ നാ​യ​ർ, മാ​താ​വ് - ഭാ​ർ​ഗ​വി അ​മ്മ. വ​ള​രെ ചെ​റു​പ്പ കാ​ല​ത്ത് ത​ന്നെ ക​ലാ​മ​ണ്ഡ​ലം ഗം​ഗാ​ധ​ര​നി​ൽ നി​ന്ന് നൃ​ത്തം പ​ഠി​ച്ചു. 10 വ​യ​സു​ള്ള​പ്പോ​ൾ ത​ന്നെ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി​യി​രു​ന്നു. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ൻ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ൻ ഭ​ര​ത​നാ​യി​രു​ന്നു ഭ​ർ​ത്താ​വ്. ന​ട​ൻ സി​ദ്ധാ​ർ​ത്ഥ് അ​ട​ക്കം ര​ണ്ട് മ​ക്ക​ൾ ആ​ണു​ള്ള​ത്.

Other News