Monday, 23 December 2024

എഴുമണിക്കൂർ എങ്കിലും ഉറങ്ങണമെന്ന നിർദ്ദേശവുമായി യുകെ ഗവൺമെൻറ്

Premier News Desk

ഓരോ ദിവസവും കുറഞ്ഞത് ഏഴു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണമെന്ന നിർദ്ദേശം നല്കാൻ യുകെ ഗവൺമെന്റ് ഒരുങ്ങുന്നു. പബ്ളിക് ഹെൽത്ത് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രാഫ്റ്റ് പ്രോപ്പോസൽ വന്നിരിക്കുന്നത്. ആവശ്യത്തിന് ഉറക്കം ലഭിക്കാതിരിക്കുന്നതു മൂലം മാനസിക ശാരീരിക പ്രശ്നങ്ങൾ കൂടുതലായി കാണപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഗൈഡൻസ് നൽകാൻ പദ്ധതിയിടുന്നത്.

ഉറക്കക്കുറവുമൂലം അമിതവണ്ണം, ഹൃദയാഘാതം, സ്ട്രോക്ക്, ഉത്കണ്ഠ, മാനസിക സമ്മർദ്ദം എന്നിവ ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഇങ്ങനെയുള്ളവർക്ക് രോഗമുക്തിയ്ക്കും സർജറിയ്ക്ക് ശേഷം സുഖം പ്രാപിക്കാനും കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്. നന്നായി ഉറക്കം ലഭിക്കുന്നത് ഡിമൻഷ്യ, ഡയബറ്റിസ്, ഡിപ്രഷൻ എന്നിവ തടയുന്നതിന് സഹായകരമാണ്. ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് പുതിയ നിർദ്ദേശങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ദ്ധരുമായി ചർച്ച ചെയ്ത് വരികയാണ്.
 

Other News