റഷ്യയ്ക്കെതിരെ ബ്രിട്ടണും അമേരിക്കയും ക്യാനഡയും യൂറോപ്യൻ യൂണിയനും സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അഞ്ച് റഷ്യൻ ബാങ്കുകളുടെയും മൂന്ന് ബില്യണയർമാരുടെയും ബ്രിട്ടണിലെ ആസ്തികൾ മരവിപ്പിച്ചു.
റഷ്യൻ സൈന്യം ഈസ്റ്റേൺ യുക്രെയിനിൽ പ്രവേശിച്ചതിനെ തുടർന്ന് ബ്രിട്ടണും അമേരിക്കയും ക്യാനഡയും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. അഞ്ച് റഷ്യൻ ബാങ്കുകളുടെയും മൂന്ന് ബില്യണയർമാരുടെയും ബ്രിട്ടണിലെ ആസ്തികൾ മരവിപ്പിച്ചു. തിങ്കളാഴ്ച ലുഹാൻസ്ക്, ഡോൺസ്റ്റക് പ്രവിശ്യകളെ സ്വതന്ത്ര സ്റ്റേറ്റുകളായി റഷ്യ പ്രഖ്യാപിച്ചിരുന്നു. 2014 മുതൽ യുക്രെയിൻ സൈന്യത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന റഷ്യൻ റിബലുകൾ ഈ രണ്ടു സ്റ്റേറ്റുകളിലുമുണ്ട്. സമാധാന സംരക്ഷണത്തിനായാണ് സേന ഈസ്റ്റേൺ യുക്രെയിനിൽ എത്തിയിരിക്കുന്നതെന്നാണ് റഷ്യയുടെ പക്ഷം.
റഷ്യയ്ക്കും ജർമ്മനിയ്ക്കുമിടയിലുള്ള റഷ്യൻ ഗ്യാസ് പൈപ്പ് ലൈനിൻ്റെ നിർമ്മാണം ജർമ്മനി നിറുത്തിവച്ചു. 8.4 ബില്യൺ പൗണ്ടിൻ്റെ പദ്ധതിയാണിത്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തെ തുടർന്ന് ഓയിൽ, ഗ്യാസ് വില കുതിച്ചുയർന്നു. ഓയിൽ വില ബാരലിന് 73 പൗണ്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏഴു വർഷത്തെ ഏറ്റവും കൂടിയ നിരക്കാണിത്.