Monday, 23 December 2024

ചരിത്രം കുറിച്ച ട്രേഡ് ഡീലുമായി ഇന്ത്യയും യുഎഇയും. ഒപ്പുവച്ചത് 100 ബില്യൺ ഡോളറിൻ്റെ കരാർ. ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഡമാക്കി മോഡി ഗവൺമെൻ്റ്. ഇന്ത്യയെ നെഞ്ചിലേറ്റി ഖലീജ് ടൈംസ്.

ഇന്ത്യയും യുഎഇയും തമ്മിൽ 100 ബില്യൺ ഡോളറിൻ്റെ ട്രേഡ് ഡീൽ ഒപ്പുവച്ചു. നോൺ ഓയിൽ മേഖലയിൽ അടുത്ത അഞ്ചു വർഷങ്ങളിൽ ഇത്രയും തുകയുടെ ഉഭയകക്ഷി വ്യാപാരം നടത്തും. ഡീലിൻ്റെ ഭാഗമായി ഇന്ത്യയിൽ പത്തുലക്ഷം തൊഴിലവസരങ്ങൾ യുഎഇ സൃഷ്ടിക്കും. 2030 ഓടെ 140,000 സ്കിൽഡ് വർക്കർ വിസകൾ ഇന്ത്യാക്കാർക്ക് യുഎഇ ലഭ്യമാക്കും. യുഎഇലേയ്ക്ക് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ താരിഫ് 80 ശതമാനം കണ്ട് കുറയ്ക്കും. പത്തു വർഷത്തിനുള്ളിൽ ഇക്കാര്യം നടപ്പിലാക്കും. ട്രേഡ് ഡീലിൻ്റെ ഫലമായി യുഎഇയുടെ ജിഡിപി യിൽ 1.7% ത്തിൻ്റെ വർദ്ധനയുണ്ടാകും. 9 ബില്യൺ ഡോളറിന് തത്തുല്യമായ മെച്ചമാണിത്. യുഎഇയുടെ കയറ്റുമതി 1.5% കൂടും.

വൻ പ്രാധാന്യത്തോടെ യുഎഇ ന്യൂസായ ഖലീജ് ടൈംസ് ഇന്ത്യ - യുഎഇ ട്രേഡ് ഡീൽ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക ഭൂപടം തന്നെ മാറ്റിയെഴുതുന്ന വൻ കുതിച്ചുചാട്ടമെന്ന ഹെഡ്ലൈനിലാണ് ഖലീജ് ടൈംസ് ഇക്കാര്യം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ വ്യവസായ മന്ത്രി പീയൂഷ് ഗോയലും യു എ ഇ മിനിസ്റ്റർ ഓഫ് ഇക്കോണമി അബ്ദുള്ള ബിൻ തയ്ക് അൽ മാറിയും ആണ് ട്രേഡ് ഡീൽ ഫെബ്രുവരി 18 ന് ഒപ്പുവച്ചത്. ഇതിനു മുന്നോടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അബുദാബി ക്രൗൺ പ്രിൻസ് - യുഎഇ ആംഡ് ഫോഴ്സസിൻ്റെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ക്ക് മൊഹമ്മദ് ബിൻ സയിദ് അൽ നഹിയാനും തമ്മിൽ വർച്വൽ സമ്മിറ്റ് നടന്നിരുന്നു.

ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധം സുദൃഡമാക്കി നിശ്ചയദാർഢ്യത്തോടെ മുന്നേറുന്ന മോഡി ഗവൺമെൻ്റിൻ്റെ നയതന്ത്ര മികവാണ് ഈ വൻ ട്രേഡ് ഡീലിൽ പ്രതിഫലിക്കുന്നത്. 88 ദിവസത്തെ റിക്കോർഡ് സമയത്തിലാണ് മെയ് മാസത്തിൽ നിലവിൽ വരുന്ന ഈ ഡീൽ ഉറപ്പിച്ചത്. 

To get 24X7 news updates please use `Add to Home screen` option on your mobile

Other News