Tuesday, 03 December 2024

ലണ്ടനിലെ ഏറ്റവും ചെറിയ ഫ്ളാറ്റ് 90,000 പൗണ്ടിന് ലേലത്തിൽ വിറ്റു. വിസ്തീർണം  എഴു സ്ക്വയർ മീറ്റർ മാത്രം.

ലണ്ടനിലെ ഏറ്റവും ചെറിയ മൈക്രോ ഫ്ളാറ്റ് 90,000 പൗണ്ടിന് ലേലത്തിൽ വിറ്റു. ഇതിൻ്റെ ആകെ വിസ്തീർണം എഴു സ്ക്വയർ മീറ്റർ മാത്രമാണ്. ഒരു ബെഡ്, ടോയ്ലറ്റ്, ഷവർ, സിങ്ക്, മൈക്രോവേവ്, അല്പം സ്റ്റോറേജ് സ്പെയിസ് എന്നിവ മാത്രമാണ് ഈ മൈക്രോ ഫ്ളാറ്റിലുള്ളത്.

ഈസ്റ്റ് ലണ്ടനിലെ ലോവർ ക്ളാപ്ടണിലുള്ള ഈ വിക്ടോറിയൻ കൺവേർഷൻ മൈക്രോ ഫ്ളാറ്റ് നിലവിൽ മാർക്കറ്റിൽ വില്പനയ്ക്കുള്ളതിൽ  ഏറ്റവും ചെറുതാണെന്ന് കരുതുന്നു. ലേലത്തിലൂടെയാണ് ഇതിൻ്റെ വില്പന നടത്തിയത്. 50,000 പൗണ്ടാണ് കുറഞ്ഞ വില നിശ്ചയിച്ചിരുന്നത്. എന്നാൽ 2017 മെയ് മാസത്തിൽ ഇത് വിറ്റത് 103,500 പൗണ്ടിനായിരുന്നു.

സ്ഥലം ലാഭിക്കുന്നതിനായി സ്റ്റോറേജിൻ്റെയും കപ്ബോർഡുകളുടെയും മുകളിലായാണ് ഈ ഫ്ളാറ്റിൽ ബെഡ് ഒരുക്കിയിരിക്കുന്നത്. മടക്കാവുന്ന ഒരു ടേബിളും ഇതിൽ അറ്റാച്ച് ചെയ്തിട്ടുണ്ട്. നിലവിൽ മാസം 800 പൗണ്ടിന് ഇത് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. 30 സ്ക്വയർ മീറ്ററിൽ താഴെയുള്ള പ്രോപ്പർട്ടികൾ വാങ്ങാൻ ബാങ്കുകൾ വായ്പ നൽകാത്തതിനാൽ രൊക്കം പണം നല്കി മാത്രമേ ഇത് വാങ്ങാനാകൂ എന്ന പ്രത്യേകതയും ഇതിൻ്റെ വില്പനയ്ക്കുണ്ട്. മൈ ഓക്ഷൻ എന്ന സ്ഥാപനമാണ് ഇത് മാർക്കറ്റിൽ എത്തിച്ചത്.

To get 24X7 news updates from Malayalam Times please use `Add to Home screen` option on your mobile

Other News