Tuesday, 03 December 2024

യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റുകൾ സ്റ്റുഡൻറ് ലോൺ തിരിച്ചടയ്ക്കാൻ തുടങ്ങേണ്ട സാലറി ത്രെഷോൾഡ് 25,000 പൗണ്ടാക്കും. റീ പേയ്മെൻ്റ് ടേം 40 വർഷത്തിലേയ്ക്ക് ഉയർത്തും. 9,250 പൗണ്ട് വാർഷിക റ്റ്യൂഷൻ ഫീ അടുത്ത മൂന്നു വർഷത്തേയ്ക്ക് വർദ്ധിപ്പിക്കില്ല.

യൂണിവേഴ്സിറ്റി ഗ്രാജ്വേറ്റുകൾ സ്റ്റുഡൻറ് ലോൺ തിരിച്ചടയ്ക്കാൻ തുടങ്ങേണ്ട സാലറി ത്രെഷോൾഡ് 25,000 പൗണ്ടാക്കും. നിലവിലെ 27,295 പൗണ്ട് എന്ന പരിധിയാണ് താഴ്ത്തുന്നത്.  റീ പേയ്മെൻ്റ് ടേം 30 ൽ നിന്ന് 40 വർഷമായി ഉയർത്തും. 30 വർഷത്തിനു ശേഷം ബാക്കിയുള്ള സ്റ്റുഡൻ്റ് ലോൺ എഴുതിത്തള്ളുകയാണ് ചെയ്തിരുന്നത്. എന്നാൽ പുതിയ പരിഷ്കാരം നടപ്പിലായാൽ റിട്ടയർമെൻ്റിനോട് അടുക്കുംവരെ മിക്കവരും സ്റ്റുഡൻ്റ് ലോൺ തിരിച്ചടവ് തുടരേണ്ടി വരും.

എന്നാൽ സ്റ്റുഡൻ്റ് ലോൺ റീപേയ്‌മെൻ്റിൽ വരുത്തുന്ന മാറ്റങ്ങൾ പുതിയതായി ലോൺ എടുക്കുന്നവർക്ക് മാത്രമേ ബാധകമാവുകയുള്ളൂ. നിലവിൽ പഠിക്കുന്നവർക്കും ഗ്രാജ്വേറ്റ് ആയവർക്കും സ്റ്റുഡൻ്റ് ലോൺ റീപേയ്‌മെൻ്റിൽ മാറ്റമുണ്ടാവില്ല. ഇപ്പോഴുള്ള 9,250 പൗണ്ട് വാർഷിക റ്റ്യൂഷൻ ഫീ അടുത്ത മൂന്നു വർഷത്തേയ്ക്ക് വർദ്ധിപ്പിക്കില്ല. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇന്നുണ്ടാകും. പബ്ളിക് കൺസൾട്ടേഷനു ശേഷം മാത്രമേ ഇത് നടപ്പാക്കുകയുള്ളൂ. ടോണി ബ്ളെയർ പ്രധാനമന്ത്രിയായിരിക്കെ നടന്ന പരിഷ്കാരങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വൻ അഴിച്ചുപണിയാണ് യൂണിവേഴ്സിറ്റി വിദ്യാഭ്യാസ രംഗത്ത് ഇന്ന് ഗവൺമെൻ്റ് പ്രഖ്യാപിക്കുന്നത്.

To get 24X7 news updates from Malayalam Times please use `Add to Home screen` option on your mobile

Other News