Wednesday, 22 January 2025

കോവിഡ് പോസിറ്റീവായ എൻഎച്ച്എസ് സ്റ്റാഫുകൾ അഞ്ച് ദിവസം ഐസൊലേറ്റ് ചെയ്യണം. രണ്ടു നെഗറ്റീവ് റിസൾട്ട് ലഭ്യമായാൽ ഐസൊലേഷൻ അവസാനിപ്പിക്കാം.

കോവിഡ് പോസിറ്റീവായവർ ഐസൊലേറ്റ് ചെയ്യണമെന്ന നിയമം ഇന്നലെ മുതൽ ഇല്ലാതായി. എന്നാൽ കോവിഡ് പോസിറ്റീവായ സ്റ്റാഫുകൾ അഞ്ച് ദിവസം ഐസൊലേറ്റ് ചെയ്യണമെന്ന് എൻഎച്ച്എസ് നിർദ്ദേശം നല്കി. രണ്ടു നെഗറ്റീവ് റിസൾട്ട് ലഭ്യമായാൽ ഐസൊലേഷൻ അവസാനിപ്പിക്കാം. എൻഎച്ച്എസിൽ നേരിട്ട് ജോലി ചെയ്യുന്നവർക്കും സബ് കോൺട്രാക്ടു വഴി ജോലി ചെയ്യുന്നവർക്കും ഐസൊലേഷൻ പീരിയഡിൽ ഫുൾ പേ ലഭിക്കും. എന്നാൽ ഏപ്രിൽ ഒന്നു മുതൽ ഫ്രീ ടെസ്റ്റിംഗ് നിർത്തലാക്കുമ്പോൾ അത് സ്റ്റാഫുകളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ ഹെൽത്ത് കെയർ സെക്ടറിൽ ആശങ്ക ഉയർന്നിട്ടുണ്ട്. അടുത്ത ആഴ്ചകളിൽ കോവിഡ് ടെസ്റ്റിംഗ് സംബന്ധമായ കൂടുതൽ നിർദ്ദേശങ്ങൾ എൻഎച്ച്എസ് ഇംഗ്ലണ്ട് നൽകും.

അത്യാവശ്യ ഘട്ടങ്ങളിൽ കോവിഡ് ടെസ്റ്റ് കിറ്റുകൾ റീജിയണൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സപ്ളൈ വഴി ലഭ്യമാക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് സൂചിപ്പിച്ചു. എൻഎച്ച്എസിലെ വിസിറ്റിംഗ് ഗൈഡൻസ് റിവ്യൂ ചെയ്യും. എന്നാൽ എല്ലാ ഹെൽത്ത് കെയർ ഫസിലിറ്റികളിലും സ്റ്റാഫും വിസിറ്റേഴ്സും പേഷ്യൻ്റ്സും മാസ്ക് ധരിക്കുന്നത് തുടരണം. 

To read NHS staff Covid isolation guidelines, please click this link

Other News