Wednesday, 22 January 2025

മകളെ സുരക്ഷിതമായ ഇടത്തേയ്ക്ക് യാത്രയാക്കുന്ന യുക്രെനിയൻ യുവാവിൻ്റെ വീഡിയോ ലോകത്തിൻ്റെ നൊമ്പരമാകുന്നു.

യുക്രെയിനിലെ ജനങ്ങളുടെ വേദനയും ദുരിതവും  ലോകത്തിന് തന്നെ നൊമ്പരമായി മാറുകയാണ്. സംഘർഷഭരിതമായ യുക്രെയിനിൽ, മകളെ സുരക്ഷിതമായ ഇടത്തേയ്ക്ക് യാത്രയാക്കുന്ന യുക്രെയിനിയൻ യുവാവിൻ്റെ വിടവാങ്ങൽ വീഡിയോ സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുകയാണ്. യുദ്ധമുന്നണിയിൽ അണിനിരക്കുന്നതിനു മുന്നോടിയായി തൻ്റെ പ്രിയ മകൾക്ക് കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് യുവാവ് നല്കുന്നത്. കൂടെ ഭാര്യയ്ക്കും വിടനൽകുന്നു. ഒരു ബസിൽ യാത്രയാകുന്ന ഭാര്യയ്ക്കും മകൾക്കും വിട നൽകുന്ന യുവാവിൻ്റെ ദുഃഖവും ദൈന്യതയും കരളലിയിപ്പിക്കുന്നതാണ്..

വീഡിയോ ലിങ്ക്

Other News