Saturday, 11 January 2025

M6 ൽ സ്റ്റോക്ക്‌ ഓൺ ട്രെൻ്റിനടുത്ത് പോലീസ് ചെയ്സ് ചെയ്യുന്നതിനിടെ കാർ ഇടിച്ചു കയറി. ഒരാൾ മരണമടഞ്ഞു. മോട്ടോർ വേ അടച്ചിട്ടത് മണിക്കൂറുകളോളം.

M6 മോട്ടോർവേയിൽ സ്റ്റാഫോർഡ് ജംഗ്ഷൻ 14 നും ജംഗ്ഷൻ 15 സ്റ്റോക്ക്‌ ഓൺ ട്രെൻ്റിനുമിടയിൽ പോലീസ് ചെയ്സ് ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മോട്ടോർവേയുടെ നോർത്ത് ബൗണ്ട് സൈഡിൽ നിറുത്തിയിട്ടിരുന്ന ട്രാഫിക് മാനേജ്മെൻ്റ് വെഹിക്കിളിൽ ഉണ്ടായിരുന്ന 40 വയസുള്ള ആളാണ് മരണമടഞ്ഞത്. ഇന്നു രാവിലെ 5 മണിക്കാണ് സംഭവം. മോട്ടോർ വേ ഇതേത്തുടർന്ന്  മണിക്കൂറുകളോളം അടച്ചിട്ടു.

ഒരു ഔഡി കാറാണ് വാഹനത്തിലേയ്ക്ക് ഇടിച്ചു കയറിയത്. വെസ്റ്റ് മിഡ്ലാൻഡ്സിൽ നടന്ന മറ്റൊരു സംഭവുമായി ഈ ഔഡി കാറിന് ബന്ധമുണ്ടെന്ന് ഡിറ്റക്ടീവുകൾ പറഞ്ഞു. ഈ കാറിനെ പോലീസ് പിന്തുടരവെയാണ് അപകടം.  സംഭവുമായി ബന്ധപ്പെട്ട് ഒരു 27 വയസുകാരനെ പോലീസ് അറസ്റ്റു ചെയ്തു. അപകടത്തിന് മുൻപ് പോലീസ് ചെയ്സ് നടന്നതുമൂലം കേസ് ഇൻഡിപെൻഡൻറ് ഓഫീസ് ഫോർ പോലീസ് കോണ്ടക്ടിന് വിട്ടു.
 

Other News