റഷ്യ - യുക്രെയിൻ സംഘർഷം മൂലം ഗ്യാസ് വില ഉയരുന്നു. ബ്രിട്ടണിൽ ഗാർഹിക എനർജി ബിൽ വർഷം 3,000 പൗണ്ടു വരെ എത്താൻ സാധ്യത.

റഷ്യ - യുക്രെയിൻ സംഘർഷം മൂലം ഗ്യാസ് വില ഹോൾസെയിൽ മാർക്കറ്റിൽ കുത്തനെ ഉയരുന്നു. യൂറോപ്പിലേയ്ക്കുള്ള ഗ്യാസിൻ്റെ പ്രധാന സപ്ളൈയർ റഷ്യയാണ്. ഇതേത്തുടർന്ന് ബ്രിട്ടണിൽ ഗാർഹിക എനർജി ബിൽ വർഷം 3,000 പൗണ്ടു വരെ എത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മില്യൺ കണക്കിന് ഗാർഹിക ഉപഭോക്താക്കളെ വർദ്ധന ബാധിക്കും. ഓയിൽ വില ബാരലിന് 100 ഡോളർ കടന്നിട്ടുണ്ട്.

എനർജി റെഗുലേറ്ററായ ഓഫ് ജെം എനർജി പ്രൈസ് ക്യാപ്പ് 54% ഏപ്രിലിൽ ഉയർത്താൻ നേരത്തെ അനുമതി നൽകിയിരുന്നു. വാർഷിക എനർജി ബില്ലുകൾ കുറഞ്ഞത് 693 പൗണ്ട് ഉയർന്ന് 1971 പൗണ്ടിൽ എത്തുമെന്നാണ് കണക്കാക്കുന്നത്. ഒക്ടോബറിൽ വീണ്ടും 12% കൂടി നിരക്കുകൾ വർദ്ധിക്കും. അതിനിടെയാണ് റഷ്യ - യുക്രെയിൻ സംഘർഷം മൂർച്ചിതും വില വീണ്ടും കുത്തനെ ഉയരാൻ ഇടയാക്കിയതും. വ്യാഴാഴ്ചത്തെ കണക്കനുസരിച്ച് അടുത്ത ദിവസത്തെ ഡെലിവറിയ്ക്കുള്ള നാച്ചുറൽ ഗ്യാസിൻ്റെ വില 73 ശതമാനം ഉയർന്നു. എന്നാൽ ട്രേഡിംഗിൻ്റെ അവസാന ഘട്ടത്തിൽ വില 42 ശതമാനം ഉയർന്നു നിന്നു.

Other News