Wednesday, 22 January 2025

ശരിക്കും വെള്ളം കുടിക്കണമെങ്കിൽ ലണ്ടനിലെ ഈ ഷോപ്പിൽ പോകണം. ഒരു ബോട്ടിൽ വാട്ടറിൻ്റെ വില 120 പൗണ്ട്.

ലണ്ടനിലെ ഈ ഷോപ്പിൽ പോയാൽ  ശരിക്കും വെള്ളം കുടിക്കാം. ലോകത്തിലേ തന്നെ ഏറ്റവും വിലയേറിയ വ്യത്യസ്തങ്ങളായ വെള്ളം വിൽക്കുന്ന ഷോപ്പ് ഫുൾഹാമിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വില കൂടിയ വാട്ടറിൻ്റെ ഒരു ബോട്ടിലിൻ്റെ വില 120 പൗണ്ട് ആണ്. കുറഞ്ഞത് 2.50 പൗണ്ടും. ഒരു വൈൻ വെയിറ്ററായ മിലിൻ പട്ടേലാണ് ഈ ഷോപ്പ് നടത്തുന്നത്. രണ്ടു ടൈപ്പിലുള്ള വാട്ടർ ഒരിക്കലും ഒരേ രുചി നൽകില്ലെന്ന് അദ്ദേഹം പറയുന്നു. വ്യത്യസ്തങ്ങളായ രുചികളിലുള്ള വാട്ടർ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഫൈൻ ലിക്വിഡ്സ് എന്ന ഷോപ്പിലൂടെ മിലിൻ പട്ടേൽ ചെയ്യുന്നത്. കൂടാതെ വാട്ടർ ടേസ്റ്റിംഗ് സെഷനുകളും സംഘടിപ്പിക്കുന്നുണ്ട്.

വെള്ളത്തിൻ്റെ താപനില, ധാതുക്കളുടെ അളവ് എന്നിവ രുചിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഫൈൻ ലിക്വിഡ്സ് ഷോപ്പിൽ 100 ലേറെ തരം വെള്ളത്തിൻ്റെ ശേഖരമുണ്ട്. ഇത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലെ പ്രകൃതി സ്രോതസ്സുകൾ, നീരുറവകൾ, മഴ ജലസംഭരണികൾ എന്നിവയിൽ നിന്നുള്ളതാണ്. ഷോപ്പിൽ ഗ്ലാസ് ബോട്ടിലുകളിലാണ് ഇത് വിൽക്കുന്നത്. പ്ളാസ്റ്റിക് ബോട്ടിലുകൾ ഇവിടെ നിഷിദ്ധമാണ്.

വെള്ളത്തിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, മഗ്നീഷ്യം, ബൈകാർബണേറ്റ് എന്നിവ രുചിയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. കൂടുതൽ സിലിക്ക അംശമുള്ള വെള്ളം വായിൽ വെൽവെറ്റി ഇഫക്ട് നൽകും. മിലിൻ പട്ടേൽ പറയുന്നു. പാറ്റഗോണിയയിൽ നിന്നുള്ള APSU ഒറിജിൻ വാട്ടറിൻ്റെ 750 മില്ലിലിറ്റർ ബോട്ടിലിന് 120 പൗണ്ടാണ് വില. 

Other News