Wednesday, 22 January 2025

ലെസ്റ്ററിൽ 22-2-22 എന്ന രണ്ടക്കങ്ങളുടെ ദിനത്തിൽ പിറന്നത് ഇരട്ട ആൺകുട്ടികൾ.

2022 ഫെബ്രുവരി 22 എന്നത് രണ്ടക്കങ്ങളാൽ നിറഞ്ഞ ദിനമായിരുന്നു. സോഷ്യൽ മീഡിയയിൽ ടുസ്ഡേ എന്ന വിളിക്കപ്പെട്ട ദിനത്തിൽ ലെസ്റ്ററിൽ ഇരട്ട ആൺകുട്ടികൾ പിറന്നു. 22-2-22 ചൊവ്വാഴ്ച (ട്യൂസ്ഡേ) ആയിരുന്നുവെന്നതും പ്രത്യേകതയായിരുന്നു. 30 കാരിയായ ലോറയ്ക്കും പാർട്ട്ണർ 38 കാരനായ ജോണിനുമാണ് ഇരട്ട കുട്ടികളെ ലഭിച്ചത്. തോമസെന്നും ഡാനിയേലെന്നും പേരിട്ട ഇവർ ലെസ്റ്റർ റോയൽ ഇൻഫർമറിയിലാണ് ജനിച്ചത്.

അന്നേ ദിനം തന്നെ 14:02 ന് മറ്റൊരു ആൺകുട്ടിയും ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ ജനിച്ചു. കിയോൺ എന്ന പേരാണ് മാതാപിതാക്കൾ ഈ കുട്ടിയ്ക്ക് നല്കിയത്.
 

Other News