Wednesday, 22 January 2025

ഇംഗ്ലണ്ടിലെയും വെയിൽസിലേയും റെയിൽ യാത്ര ചിലവേറിയതാകും. ട്രെയിൻ ടിക്കറ്റ് നിരക്കുകൾ ഇന്നു മുതൽ വർദ്ധിക്കും.

ഇംഗ്ലണ്ടിലെയും വെയിൽസിലേയും റെയിൽ ടിക്കറ്റ് നിരക്കുകൾ ഇന്നു മുതൽ വർദ്ധിക്കും. ടിക്കറ്റ് നിരക്കിലുള്ള ക്യാപ്പിൽ വർദ്ധനവ് ഉണ്ടാകുന്നതു മൂലമാണിത്.  ടിക്കറ്റ് ഫെയർ 3.8 ശതമാനം വരെ ഉയരാം. കഴിഞ്ഞ ജൂലൈയിലെ റീട്ടെയിൽ പ്രൈസ് ഇൻഡക്സിനൊപ്പം ഒരു ശതമാനവും കൂടി കൂട്ടിയ നിരക്കാണ് മാർച്ച് 1 മുതൽ നിലവിൽ വരുന്നത്. 2013 ന് ശേഷമുള്ള ഏറ്റവും വലിയ വർദ്ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് റെയിൽ ഡെലിവറി ഗ്രൂപ്പ് സൂചിപ്പിച്ചു.

മാഞ്ചസ്റ്റർ - ലിവർപൂൾ ഇയർ റൗണ്ട് ടിക്കറ്റ് 105 പൗണ്ട് വർദ്ധിച്ച് 2865 പൗണ്ടാകും. ലണ്ടൻ ബ്രൈറ്റൺ സീസൺ ടിക്കറ്റ് 194 പൗണ്ട് ഉയർന്ന് 5,302 പൗണ്ട് ആകും. സീസൺ ടിക്കറ്റിൻ്റെ വർദ്ധനവ്‌ അതാത് ഗവൺമെൻ്റുകളാണ് റെഗുലേറ്റ് ചെയ്യുന്നത്. കോവിഡിനു മുൻപ് ട്രെയിൻ ഓപ്പറേറ്റർമാരാണ് ട്രെയിൻ ഫെയറുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ കോവിഡ് കാലത്ത് ട്രെയിൻ സർവീസുകൾ തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകുന്നതിനായി ബില്യൺ കണക്കിന് പൗണ്ട് ഗവൺമെൻ്റ് ചെലവഴിച്ചതിനാൽ ഇതിൻ്റെ നിയന്ത്രണവും ഗവൺമെൻ്റിൻ്റെ കീഴിലാക്കുകയായിരുന്നു.

ഫെയർ നിരക്കിലെ വർദ്ധന രണ്ടു മാസം താമസിച്ചാണ് നടപ്പാക്കുന്നതെന്നും നിലവിലെ ഇൻഫ്ളേഷൻ നിരക്കിലും താഴ്ന്ന വർദ്ധന മാത്രമേ വരുത്തുന്നുള്ളൂവെന്നും ഡിപ്പാർട്ട്മെൻറ് ഓഫ് ട്രാൻസ്പോർട്ട് പറഞ്ഞു.
 

Other News