Thursday, 21 November 2024

ബ്രിട്ടീഷ് എം.പിമാരുടെ ശമ്പളം 2,212 പൗണ്ട് വർദ്ധിപ്പിച്ചു. അടിസ്ഥാന വാർഷിക ശമ്പളം ഏപ്രിൽ 1 മുതൽ 84,144 പൗണ്ട്. അതേ ദിവസം തന്നെ വർക്കേഴ്സിൽ നിന്ന് നാഷണൽ ഇൻഷുറസ് ലെവി ഈടാക്കിത്തുടങ്ങും.

ബ്രിട്ടനിലെ എം.പിമാരുടെ ശമ്പളം 2,212 പൗണ്ട് വർദ്ധിപ്പിച്ചു. അടിസ്ഥാന വാർഷിക ശമ്പളം ഏപ്രിൽ 1 മുതൽ 84,144 പൗണ്ടായി നിശ്ചയിച്ചു. 2.7 ശതമാനത്തിൻ്റെ വർദ്ധനയാണ് എം.പിമാർക്ക് ലഭിക്കുന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസണും ലേബർ പാർട്ടി ലീഡർ കെയ്ർ സ്റ്റാമറും എം.പിമാർക്ക് ശമ്പള വർദ്ധന നല്കേണ്ടതില്ലെന്ന അഭിപ്രായമാണ് മുന്നോട്ട് വച്ചത്. എന്നാൽ എം.പിമാരുടെ ശമ്പളം നിശ്ചയിക്കുന്ന ഇൻഡിപെൻഡൻറ് ബോഡി പബ്ളിക് സെക്ടർ വർക്കേഴ്സിന് നല്കുന്ന ശമ്പള വർദ്ധനയ്ക്ക് അനുസൃതമായ വർദ്ധന എം.പിമാർക്കും നൽകാൻ തീരുമാനിക്കുകയായിരുന്നു.

അതേ ദിവസം തന്നെ വർക്കേഴ്സിൽ നിന്ന് കൂടുതൽ നാഷണൽ ഇൻഷുറസ് ഈടാക്കിത്തുടങ്ങും. 12 ബില്യൺ പൗണ്ട് എൻഎച്ച്എസിനായി കണ്ടെത്തുന്നതിനായി ഇതാവശ്യമാണെന്ന് ചാൻസലർ റിഷി സുനാക്കും പ്രധാനമന്ത്രി ബോറിസ് ജോൺസണും കരുതുന്നു. പൗണ്ടിന് 1.25 പെൻസ് എന്ന അധിക നിരക്കായിരിക്കും ഈടാക്കുന്നത്. 20,000 പൗണ്ട് വർഷിക ശമ്പളമുള്ളയാൾ 83 പൗണ്ട്  ഒരു വർഷം അധികമായി നല്കണം. 50,000 പൗണ്ട് ശമ്പളമുണ്ടെങ്കിൽ 464 പൗണ്ട് അധികമായി ഗവൺമെൻ്റ് ഈടാക്കും.

ഏപ്രിൽ മുതൽ ഒരു വർഷം 9,880 പൗണ്ടിൽ താഴെയോ അല്ലെങ്കിൽ മാസം 823 പൗണ്ടിൽ കുറവോ ശമ്പളമുള്ളവർ നാഷണൽ ഇൻഷുറൻസ് തുക അടയ്ക്കേണ്ടതില്ല. ഇവർക്ക് പുതിയ ലെവിയും ബാധകമല്ല. 

To get 24X7 news updates from Malayalam Times please use `Add to Home screen` option on your mobile

Other News