Thursday, 21 November 2024

ഇംഗ്ലണ്ടിലെ ജി.പി സർജറികൾ സാറ്റർഡേകളിൽ നിർബന്ധമായും തുറക്കണം. വീക്ക്ഡേയിൽ ഈവനിംഗ് അപ്പോയിൻ്റ്മെൻറുകൾ 6.30 മുതൽ 9 മണി വരെയും നല്കണം.

ഇംഗ്ലണ്ടിലെ ജി.പി സർജറികൾ സാറ്റർഡേകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ നിർബന്ധമായും തുറക്കണമെന്ന് എൻഎച്ച്എസ് നിർദ്ദേശിച്ചു. വീക്ക്ഡേയിൽ ഈവനിംഗ് അപ്പോയിൻ്റ്മെൻറുകൾ 6.30 മുതൽ 9 മണി വരെയും നല്കണം. ഒക്ടോബർ 1 മുതൽ ഇത്  നടപ്പിലാക്കും. ആവശ്യമെങ്കിൽ ഈ സമയത്തിന് പകരം തുല്യമായ മണിക്കൂറുകൾ സൺഡേ രാവിലെയും സർജറികൾ തുറക്കാവുന്നതാണ്. ഇത് ലോക്കൽ പേഷ്യൻ്റുകളുടെ ആവശ്യത്തിനനുസരിച്ചും റീജിയണൽ ഡയറക്ടറേറ്റിൻ്റെ അനുവാദത്തോടെയും ആയിരിക്കണം. 2019 മുതൽ നടപ്പാക്കാനിരുന്ന ഈ പ്ളാൻ കോവിഡിൻ്റെ പശ്ചാത്തലത്തിൽ പ്രാബല്യത്തിൽ വരുത്താൻ കഴിഞ്ഞില്ല.

എല്ലാ സർജറികളിലും മൾട്ടി ഡിസിപ്ളിനറി ടീമിൻ്റെ സർവീസ് ലഭ്യമാക്കണം. ഹെൽത്ത് സ്ക്രീനിംഗ്, വാക്സിനേഷൻസ്, ജനറൽ ഹെൽത്ത് ചെക്ക് എന്നിവ സർവീസിൽ ഉൾപ്പെടുത്തണം. ഇംഗ്ലണ്ടിലെ ചില സർജറികൾ ലേറ്റ് നൈറ്റ്, വീക്കെൻഡ് സർവീസുകൾ നിലവിൽ നൽകുന്നുണ്ട്. ഇത് എല്ലാ ജി പി സർജറികളിലേയ്ക്കും വ്യാപിപ്പിക്കാനാണ് നീക്കം.

പേഷ്യൻ്റുകൾക്ക് നേരിട്ടുള്ള അപ്പോയിൻറ്മെൻറുകൾ കൂടുതലായി നൽകണമെന്ന് നിർദ്ദേശമുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ ഇക്കാര്യം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് എം.പിമാർ കഴിഞ്ഞയാഴ്ച പാർലമെൻ്റിൽ ആവശ്യപ്പെട്ടിരുന്നു.

Other News