Monday, 23 December 2024

വീടുകളിലെ ഗ്യാസ് ബോയിലറുകൾ ഇനി പഴങ്കഥയാകും. ഹീറ്റ് പമ്പുകൾ  വിപണി കൈയടക്കും. ഏപ്രിൽ മുതൽ 5,000 പൗണ്ട് ഗവൺമെൻ്റ് ഗ്രാൻറ് ലഭിക്കും.

വീടുകളിലെ ഗ്യാസ് ബോയിലറുകൾ ഇനി പഴങ്കഥയാകും. എല്ലാ ഹീറ്റിംഗ് സിസ്റ്റങ്ങളും കുറഞ്ഞ കാർബൺ മാത്രമേ ഉൽപാദിപ്പിക്കുന്നുള്ളൂ എന്ന് 2035 ഓടെ ഉറപ്പുവരുത്താനുള്ള പ്രോജക്ടിൻ്റെ ഭാഗമായി ഹീറ്റ് പമ്പുകൾ ഗ്യാസ് ബോയിലറുകളുടെ സ്ഥാനം കൈയടക്കും. 3.9 ബില്യൺ പൗണ്ടാണ് ഗവൺമെൻ്റ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഏപ്രിൽ മുതൽ 5,000 പൗണ്ട് വരെ ഹീറ്റ് പമ്പുകളുടെ ഇൻസ്റ്റലേഷനായി ഗവൺമെൻ്റ് ഗ്രാൻറ് ലഭിക്കും.

വീടുകൾ കൂടുതൽ എനർജി എഫിഷ്യൻ്റ് ആക്കുന്നതിനായി ലോ കാർബൺ ഹീറ്റ് പമ്പ് സഹായിക്കും. എല്ലാ ഹീറ്റിംഗ് സിസ്റ്റങ്ങളും 2035 ഓടെ ലോ കാർബൺ കാറ്റഗറിയിൽ എത്തിക്കാനാണ് ഗവൺമെൻ്റ് പദ്ധതി. ഫോസിൽ ഫ്യൂവലുകളുടെ ഉപഭോഗം കുറയ്ക്കുന്നതിനും അന്താരാഷ്ട്ര മാർക്കറ്റിലുണ്ടാകുന്ന വിലവ്യതിയാനം കസ്റ്റമേഴ്സിന് അധികഭാരം ഉണ്ടാക്കാതിരിക്കാനും ഹീറ്റ് പമ്പുകളുടെ വരവ് കാരണമാകും. ഗ്യാസ് ബോയിലറുകളെക്കാൾ ഹീറ്റ്പമ്പുകളുടെ ചിലവ് കൂടാതിരിക്കാനായി ഭാവിയിൽ ഇലക്ട്രിസിറ്റി നിരക്കുകൾ കുറയ്ക്കാനാണ് ഗവൺമെൻ്റ് പദ്ധതിയിടുന്നത്.

അപേക്ഷിക്കുന്നതിനുസരിച്ചുള്ള മുൻഗണനാ ക്രമത്തിലാണ് ഹീറ്റ് പമ്പുകൾ ലഭ്യമാക്കുന്നത്. ഒരു വർഷം 30,000 ഹീറ്റു പമ്പുകൾ എന്ന നിരക്കിൽ അടുത്ത മൂന്ന് വർഷത്തേയ്ക്ക് ഗ്രാൻ്റ് നല്കാനാണ് പദ്ധതി. ഹീറ്റ് പമ്പുകളുടെ ഇൻസ്റ്റലേഷന് 5,000 പൗണ്ടിൽ കൂടുതൽ ചിലവ് വരും. അധികത്തുക ഹോം ഓണർ കണ്ടെത്തണം. ഹീറ്റ് പമ്പുകളുടെ ഇൻസ്റ്റലേഷന് ശരാശരി 10,000 മുതൽ 12,000 പൗണ്ട് വരെ ചിലവ് വരുമെന്ന് കണക്കാക്കുന്നു.

ഇംഗ്ലണ്ടിലെയും വെയിൽസിലെയും മിക്കവാറും ഹോം ഓണേഴ്സിനും പബ്ളിക് , പ്രൈവറ്റ് ലാൻഡ് ലോർഡുകൾക്കും ഹീറ്റ് പമ്പ് ഗ്രാൻറിന് അർഹതയുണ്ട്. എന്നാൽ സോഷ്യൽ ഹൗസിംഗുകൾക്കും ന്യൂ ബിൽഡ് പ്രോപ്പർട്ടികൾക്കും ഗ്രാൻ്റ് ലഭിക്കില്ല.

ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഹീറ്റ്പമ്പുകൾ പ്രവർത്തിക്കുന്നത്. എയറിൽ നിന്നും ഗ്രൗണ്ടിൽ നിന്നും ഇത് എനർജി വേർതിരിച്ചെടുക്കും. ഈ എനർജി ഹീറ്റിംഗിനായി ഉപയോഗിക്കും. എയർ സോഴ്സ്ഡ് ഹീറ്റ് പമ്പുകൾക്ക് 5,000 പൗണ്ടും ഗ്രൗണ്ട് സോഴ്സ്ഡ് ഹീറ്റ് പമ്പുകൾക്ക് 6,000 പൗണ്ടും ഗ്രാൻ്റാണ് നിശ്ചയിച്ചിരിക്കുന്നത്.

ഹീറ്റ് പമ്പ് ഗ്രാൻറിനായി ഹോം ഓണർമാർക്ക് നേരിട്ട് അപേക്ഷിക്കാൻ സാധിക്കുകയില്ല. ഇതിനായി ഹീറ്റ് പമ്പ് ഇൻസ്റ്റാളറെയാണ് ബന്ധപ്പെടേണ്ടത്. ഇവർ ഹോം ഓണർക്കു വേണ്ടി ഗ്രാൻ്റിനായി എനർജി റെഗുലേറ്ററായ ഓഫ് ജെംമിന് അപേക്ഷ നല്കും. അപേക്ഷ റിവ്യൂ ചെയ്തതിനു ശേഷം ഓഫ് ജെം ഗ്രാൻറ് അനുവദിച്ചുള്ള ഒരു വൗച്ചർ നല്കും. തുടർന്ന് ഇൻസ്റ്റാളർക്ക് ഹീറ്റ് പമ്പ് വർക്ക് പൂർത്തിയാക്കുന്നതിന് മൂന്ന് മാസത്തോളം സമയം ലഭിക്കും. വർക്ക് പൂർത്തിയായി കഴിഞ്ഞാൽ ഓഫ് ജെം, ഇൻസ്റ്റാളർക്ക് ഗ്രാൻ്റ് തുക നല്കും. അധികത്തുക ഹോം ഓണർ ഇൻസ്റ്റാളർക്ക് നല്കണം.

To get 24X7 news updates from Malayalam Times please use `Add to Home screen` option on your mobile

 

Other News