Monday, 23 December 2024

ഓടിത്തളരേണ്ട, പകരം ജിംനേഷ്യത്തിലേയ്ക്ക് പോകുക. സുഖനിദ്രയ്ക്ക് ജോഗിംങ്ങിനേക്കാൾ ഫലപ്രദം ജിംനേഷ്യത്തിൽ പോകുന്നതാണെന്ന് പഠനം

ഓടിത്തളരുന്നതിലും നല്ലത് ജിംനേഷ്യത്തിലെ ആക്ടിവിറ്റികൾ ആണ് ഉറക്കത്തിന് പ്രയോജനപ്പെടുന്നതെന്ന് പഠനം വ്യക്തമാക്കി. ജോഗിംങ്ങിനും സൈക്ലിംഗിനും പോകുന്നവരുമായി താരതമ്യം ചെയ്യുമ്പോൾ ജിമ്മിൽ  വെയിറ്റ് ലിഫ്റ്റിംഗും പുഷ്അപ്പും ചെയ്യുന്നവർക്ക് 17 മിനിട്ടോളം അധിക നിദ്ര ലഭിക്കും.

സ്ട്രെംഗ്ത് ട്രെയിനിംഗ്‌ വർക്കൗട്ട് നടത്തുന്നവരുടെ മസിലുകളിലുണ്ടാകുന്ന ചെറിയ കീറലുകൾ പൂർണമായി സുഖപ്പെടാൻ കൂടുതൽ ഉറക്കമാവശ്യമാണ്. 35 നും 70 നും വയസിനിടയിൽ പ്രായമുളള അമിതവണ്ണമുള്ള 386 പേരിൽ നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്. ഇവരെ നാലു വിഭാഗങ്ങളായി തിരിച്ച് വിവിധ തരത്തിലുള്ള എക്സർസൈസ് രീതികൾ അവലംബിച്ചു കൊണ്ടാണ് പഠനം നടത്തിയത്.

എയ്റോബിക്സ് എക്സർസൈസും റെസിസ്റ്റൻസ് എക്സർസൈസും ആരോഗ്യ ദൃഡതയ്ക്ക് അത്യാവശ്യമായ ഘടകങ്ങളാണ്. എന്നാൽ റെസിസ്റ്റൻസ് എക്സർസൈസിന് അധിക ഉറക്കം നൽകുന്നതിൽ നിർണായക പങ്ക് വഹിക്കാൻ കഴിയും.

Other News