Saturday, 11 January 2025

സൂപ്പർ മാർക്കറ്റുകൾ റഷ്യൻ വോഡ്കാ ബ്രാൻഡുകളുടെ വില്പന നിർത്തി. നടപടി യുക്രെയിൻ ജനതയോടുള്ള ഐക്യദാർഢ്യത്തിൻ്റെ സൂചനയെന്ന് കോ-ഓപ്പും മോറിസൺസും

സൂപ്പർ മാർക്കറ്റുകൾ റഷ്യൻ വോഡ്കാ ബ്രാൻഡുകളുടെ വില്പന നിർത്തി വയ്ക്കുന്നു. നടപടി യുക്രെയിൻ അധിനിവേശത്തോടുള്ള പ്രതികരണത്തിൻ്റെ ഭാഗമാണെന്നും യുക്രെയിൻ ജനതയോടുള്ള ഐക്യദാർഢ്യത്തിൻ്റെ സൂചനയാണെന്നും കോ-ഓപ്പും മോറിസൺസും വ്യക്തമാക്കി. റഷ്യയിലെ സെൻ്റ് പീറ്റേഴ്സ് ബർഗിൽ ഡിസ്റ്റിൽ ചെയ്യുന്ന റഷ്യൻ സ്റ്റാൻഡാഡ് വോഡ്ക ഇനി മുതൽ ഷെൽഫിൽ ഉണ്ടാകില്ലെന്ന് മോറിസൺസ് സൂപ്പർ മാർക്കറ്റും അറിയിച്ചു.

വോഡ്ക ബ്രാൻഡ് അടുത്ത കാലത്തൊന്നും ഷെൽഫുകളിൽ വില്പനയ്ക്കായി എത്തില്ലെന്ന സൂചനയാണ് സൂപ്പർ മാർക്കറ്റുകൾ നല്കുന്നത്. യുക്രെയിൻ ജനതയ്ക്ക് സഹായമെത്തിക്കുന്നതിനായി ഫണ്ട് ശേഖരിക്കാൻ ഡിസാസ്റ്റേഴ്സ് എമർജൻസി കമ്മിറ്റി അപ്പീൽ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കോ-ഓപ്പ് അറിയിച്ചു. രാജ്യത്തെ 2,600 സ്റ്റോറുകളിലൂടെ ഇതിലേയ്ക്ക് കസ്റ്റമേഴ്സിന് സംഭാവന നല്കാം. മാച്ച് ഫണ്ടിംഗിൻ്റെ ഭാഗമായി 100,000 പൗണ്ട് വരെ കോപ്പ് - ഓപ്പ് അപ്പീലിലേയ്ക്ക് നല്കും.

Other News