Monday, 23 December 2024

ബ്രിട്ടണിലെ ഓൺലൈൻ  ഗാംബ്ളിംഗ് കമ്പനിയുടെ മേധാവിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ലഭിച്ചത് 250 മില്യൺ പൗണ്ട് ശമ്പളവും 97.5 മില്യൺ പൗണ്ട് ഡിവിഡൻ്റും

ബ്രിട്ടണിലെ ഓൺലൈൻ  ഗാംബ്ളിംഗ് കമ്പനിയുടെ മേധാവിയ്ക്ക് കഴിഞ്ഞ സാമ്പത്തിക വർഷം 250 മില്യൺ പൗണ്ട് ശമ്പളവും 97.5 മില്യൺ പൗണ്ട് ഡിവിഡൻ്റും  ലഭിച്ചു. എന്നാൽ ഇത് അതിനു മുന്നിലെ വർഷത്തേക്കാൾ 170 മില്യൺ പൗണ്ട് കുറവാണ്. ബെറ്റ് 365 ൻ്റെ മേധാവി ഡെനിസ് കോട്ട്സാണ് ഇത്രയും വരുമാനം ഒരു വർഷം കൊണ്ട് സ്വന്തമാക്കിയത്. മിസ് കോട്ട്സ് ബ്രിട്ടണിലെ ധനാഢ്യകളിലൊരാളാണ്. കഴിഞ്ഞ 5 വർഷത്തിൽ 1.3 ബില്യൺ പൗണ്ട് ബിസിനസിൽ നിന്ന് മിസ് കോട്ട്സ് പോക്കറ്റിലാക്കിയിട്ടുണ്ട്.

ബെറ്റ് 365 ഇരുപത്തിയൊന്ന് വർഷം മുൻപാണ് തുടങ്ങിയത്. മിസ് കോട്ട്സും സഹോദരനും ചേർന്ന് ഗാംബ്ളിംഗ് ബിസിനസ് തങ്ങളുടെ പിതാവിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ഗാംബ്ളിംഗിന് ഓൺലൈൻ രൂപം നല്കി ലാഭക്കുതിപ്പിന് തുടക്കമിട്ടു. ഇപ്പോൾ കമ്പനിയുടെ പകുതിയും മിസ് കോട്ട്സിന് സ്വന്തമാണ്. കഴിഞ്ഞ വർഷം കമ്പനിയുടെ റവന്യൂ 2.82 ബില്യൺ പൗണ്ടാണ്. മിസ് കോട്ട്സാണ് കമ്പനിയുടെ ഏറ്റവും ഉയർന്ന വരുമാനമുള്ള ഡയറക്ടർ.

ബെറ്റ് 365 ചാരിറ്റിയ്ക്കായി ഇത്തവണ 103 മില്യൺ പൗണ്ട് നല്കി. കഴിഞ്ഞ വർഷത്തേക്കാൾ 90 മില്യൺ കൂടുതലാണിത്. അക്കൗണ്ടൻ്റായി ജോലി തുടങ്ങിയ മിസ് കോട്ട്സ് ഇക്കണോമെട്രിക്സിൽ ഡിഗ്രി നേടിയിട്ടുണ്ട്. ബെറ്റ് 365 യുടെ ഉടമസ്ഥതയിലാണ് സ്റ്റോക്ക് സിറ്റി ഫുട്ബോൾ ക്ളബ്.

Other News