Wednesday, 22 January 2025

ബ്രിട്ടണിൽ സ്മാർട്ട് ജയിലുകളുടെ കാലം. ഇരുമ്പഴികൾ ഇല്ല. ജയിൽപ്പുള്ളികൾ ഇനി മുതൽ റെസിഡൻ്റ് എന്ന് വിളിക്കപ്പെടും. ഒപ്പം ജിം, സ്നൂക്കർ, ടേബിൾ ടെന്നിസ് സൗകര്യങ്ങളും.

ബ്രിട്ടണിൽ സ്മാർട്ട് ജയിലുകൾ വരുന്നു. ഇവയുടെ വിൻഡോകളിൽ ഇരുമ്പഴികൾ ഉണ്ടാവില്ല. ജയിൽപ്പുള്ളികൾ ഇനി മുതൽ റെസിഡൻ്റ് എന്നായിരിക്കും വിളിക്കപ്പെടുന്നത്. കൂടാതെ ജിം, സ്നൂക്കർ ടേബിൾ, ടേബിൾ ടെന്നിസ് സൗകര്യങ്ങളും ലഭ്യമാക്കും. റെസിഡൻ്റിന് പഠനം നടത്താൻ ഒരു ടാബ്ലറ്റും ഉണ്ടാവും. ജയിലിലെ സെല്ലുകൾ, റൂമുകൾ എന്ന് അറിയപ്പെടും.

ഇത്തരത്തിലുള്ള ആദ്യ ജയിൽ നോർത്താംപ്ടണിൽ തുറന്നു. എച്ച്എംപി ഫൈവ് വെൽസ് വെല്ലിംഗ്ബോറോയിലെ ജയിൽ 1700 റെസിഡൻറുകൾക്ക് ഉപയോഗിക്കാൻ കഴിയും.  24 വർക്ക്ഷോപ്പുകളും ഈ ജയിലിൽ ഉണ്ട്. റെസിഡൻ്റ്സിന് കോഡിംഗ്, കാർ മെയിൻറനൻസ്, എഞ്ചിനീയറിംഗ് ട്രേഡുകൾ, പ്ളംബിംഗ്, ഫോർക്ക് ലിഫ്റ്റ് ട്രക്ക്  മെയിൻറനൻസ് എന്നിവ അടക്കമുള്ളവയിൽ പരിശീലനം നടത്താനും കോഴ്സുകൾ പൂർത്തിയാക്കാനും സാധിക്കും.
 

Other News