ലണ്ടൻ മുഴുവൻ അൾട്രാ ലോ എമിഷൻ സോൺ ആക്കാൻ മേയർ സാദിഖ് ഖാൻ. ദിവസേന £12.50 ചാർജ് മോട്ടോറിസ്റ്റുകളിൽ നിന്ന് ഈടാക്കാൻ പ്രൊപ്പൊസൽ.

ലണ്ടൻ മുഴുവൻ അൾട്രാ ലോ എമിഷൻ സോൺ ആക്കാനുള്ള പദ്ധതിയുമായി ലണ്ടൻ മേയർ സാദിഖ് ഖാൻ. ദിവസേന £12.50 ചാർജ് മോട്ടോറിസ്റ്റുകളിൽ നിന്ന് ഈടാക്കാനാണ്  പുതിയ പ്രൊപ്പൊസൽ മുന്നോട്ട് വച്ചിരിക്കുന്നത്. ഇപ്പോൾ നോർത്ത് ആൻഡ് സൗത്ത് സർക്കുലർ റോഡുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന സോണുകൾ ഗ്രേറ്റർ ലണ്ടനിൽ മുഴുവനായി വ്യാപിക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട് കൺസൾട്ടേഷൻ നടത്താൻ ട്രാൻസ്പോർട്ട് ഓഫ് ലണ്ടന് ഇതിൻ്റെ ചെയർ കൂടിയായ ലണ്ടൻ മേയർ സാദിഖ് ഖാൻ നിർദ്ദേശം നൽകി. അടുത്ത വർഷം അവസാനത്തോടെ സോൺ ബൗണ്ടറി വ്യാപിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

മിനിമം എമിഷൻ സ്റ്റാൻഡാർഡ് ക്രൈറ്റീരിയ പാലിക്കാത്ത വാഹനങ്ങൾ അൾട്രാ ലോ എമിഷൻ സോണിൽ പ്രവേശിച്ചാൽ £12.50 ദിവസേന നൽകണമെന്നാണ് പ്രൊപ്പോസൽ. ഇത് നടപ്പിലായാൽ 135,000 വാഹനങ്ങൾ ദിവസേന ഇതിൻ്റെ പരിധിയിൽ വരും. ദിവസം 1.7 മില്യൺ പൗണ്ട് ഇതിലൂടെ ലഭിക്കും. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാകാത്ത സാഹചര്യത്തിൽ മോട്ടോറിസ്റ്റുകളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന നടപടിയ്ക്കെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. 2015 നു ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട ഡീസൽ കാറുകളും 2005നു ശേഷം രജിസ്റ്റർ ചെയ്യപ്പെട്ട പെട്രോൾ കാറുകളും പുതിയ നിയന്ത്രണത്തിൻ്റെ പരിധിയിൽ വരികയില്ലെന്നാണ് അറിയുന്നത്.

Other News