Monday, 23 December 2024

പ്ളിമൗത്തിൽ ഹെലികോപ്ടറിൻ്റെ ഹോസ്പിറ്റൽ  ലാൻഡിംഗ് സമയത്തുണ്ടായ ശക്തമായ കാറ്റിൽ അപകടം. ഒരാൾ മരിച്ചു.

പ്ളിമൗത്തിൽ ഹെലികോപ്ടറിൻ്റെ ഹോസ്പിറ്റൽ  ലാൻഡിംഗിനിടയിലെ ഉണ്ടായ ശക്തമായ കാറ്റിൽ അപകടത്തെ തുടർന്ന് ഒരാൾ മരിച്ചു. ഡെറിഫോർഡ് ഹോസ്പിറ്റലിൻ്റെ ഹെലിപാഡിൽ പേഷ്യൻ്റ് ട്രാൻസ്പോർട്ടേഷനായ എത്തിയ എച്ച്എം കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്ടറാണ് അപകട കാരണമായത്. ഹെലികോപ്ടർ ഇറങ്ങുന്നതിനിടെ ഉണ്ടായ ഡൗൺഡ്രാഫ്റ്റിൽ രണ്ടു പേർ തെറിച്ചു വീഴുകയായിരുന്നു. 87 വയസുകാരിയായ ജീൻ ലാംഗനാണ് അപകടത്തിൽ മരിച്ചത്. മറ്റൊരാൾക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ഡെവൺ ആൻഡ് കോൺവാൾ പോലീസും എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ടീമും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് അപകടം നടന്നത്. ഹെലിപ്പാഡിനടുത്തുള്ള കാർ പാർക്കിലൂടെ നടന്നവരാണ് അപകടത്തിൽ പെട്ടത്.

Other News