ബ്രിട്ടീഷ് പോർട്ടിൽ റഷ്യൻ ഓയിലുമായെത്തിയ ടാങ്കർ അൺലോഡ് ചെയ്യാൻ വർക്കേഴ്സ് വിസമ്മതിച്ചു. വെസൽ തിരിച്ചയച്ചു.
ബ്രിട്ടീഷ് പോർട്ടിൽ റഷ്യൻ ഓയിലുമായെത്തിയ ടാങ്കർ അൺലോഡ് ചെയ്യാൻ വർക്കേഴ്സ് വിസമ്മതിച്ചു. റിവർ മേഴ്സി ടെർമിനലിലാണ് റഷ്യൻ ഓയിലുമായി ജർമ്മൻ പതാക വഹിക്കുന്ന ടാങ്കർ എത്തിയത്. സ്റ്റാൻസ്ളോ ഓയിൽ റിഫൈനറിയ്ക്കു വേണ്ടിയാണ് സീ കോഡ് എന്ന വെസൽ ബെർക്കിൻ ഹെഡ് ഡോക്സിൽ നങ്കൂരമിട്ടത്.
റഷ്യൻ കണക്ഷൻ ഉള്ള ഷിപ്പുകൾ യുകെ അതിർത്തിയിൽ പ്രവേശിക്കുന്നത് നിലവിൽ നിരോധിച്ചിരിക്കുകയാണ്. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൻ്റെ പ്രതികരണമായാണ് ബ്രിട്ടീഷ് ഗവൺമെൻറിൻ്റെ നടപടി. എന്നാൽ വെസൽ ജർമ്മൻ ഉടമസ്ഥതയിൽ ഉള്ളതായതിനാൽ നങ്കൂരമിടാൻ അനുമതി നല്കുകയായിരുന്നു.
വെസൽ ഏതുതന്നെയായാലും അതിലുള്ള ഓയിൽ റഷ്യയുടേതായതിനാൽ അൺലോഡ് ചെയ്യുന്ന പ്രശ്നമില്ലെന്ന് യൂണിയനുകൾ നിലപാടെടുക്കുകയായിരുന്നു.