Wednesday, 22 January 2025

സുരക്ഷിതമല്ലാത്ത എട്ടു ലക്ഷത്തോളം വേൾപൂൾ ഡ്രയറുകൾ യുകെയിൽ.

Premier News Desk

തകരാറുള്ള എട്ടു ലക്ഷത്തോളം ടംബിൾ ഡ്രയറുകൾ യുകെയിൽ വിറ്റഴിച്ചിട്ടുണ്ടെന്ന് വേൾപൂൾ കമ്പനി വെളിപ്പെടുത്തി. കഴിഞ്ഞ മാസം സുരക്ഷിതമല്ലാത്ത അഞ്ചു ലക്ഷത്തോളം ടംബിൾ ഡ്രയറുകൾ റിപ്പയർ ചെയ്യാനായി തിരിച്ചുവിളിച്ചിരുന്നു. ഇവ അമിതമായി ചൂടായി തീപിടിക്കാൻ സാധ്യതയുള്ളവയാണ്. യുകെയിൽ 11 വർഷത്തിനുള്ളിൽ 750 ലേറെ അഗ്നിബാധകൾ ഇതുമൂലം ഉണ്ടായതായി ഗവൺമെന്റ് വ്യക്തമാക്കി. റിപ്പയർ ചെയ്ത ഡ്രയറുകൾക്ക് തീപിടിച്ച 54 കേസുകൾ കമ്പനിക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വേൾ പൂൾ പറഞ്ഞു.

പാർലമെന്റിന്റെ ബിസിനസ്, എനർജി ആൻഡ് ഇൻഡസ്ട്രിയൽ സ്ട്രാറ്റജി കമ്മിറ്റി മുമ്പാകെയാണ് വേൾപൂൾ കണക്കുകൾ നിരത്തിയത്. പതിനേഴു ലക്ഷത്തോളം പ്രോഡക്ടുകളിൽ സാങ്കേതിക വ്യതിയാനങ്ങൾ വരുത്തേണ്ടി വന്ന വൻ തിരിമറിയെക്കുറിച്ച് എം.പിമാർ തെളിവെടുപ്പ് തുടരുകയാണ്.

ഡ്രയറിന് തകരാറുണ്ടായി തീ പിടിച്ചതായി പരാതിപ്പെട്ട കസ്റ്റമറിനോട് ഇത് പരസ്യമാക്കരുതെന്ന് ആവശ്യപ്പെടുന്ന ഡിക്ള റേഷൻ ഒപ്പിടാൻ കമ്പനി ആവശ്യപ്പെട്ടതായും കമ്മിറ്റിയ്ക്കു മുമ്പാകെ മൊഴി നല്കപ്പെട്ടിട്ടുണ്ട്. ഇത് ഇൻഷുറൻസ് സെറ്റിൽമെന്റിലെ സാധാരണ നടപടിയാണെന്ന് കമ്പനി മാനേജ്മെൻറ് വിശദീകരിച്ചു. വേൾ പൂൾ ഡ്രയറുകൾ റിപ്പയർ ചെയ്തതിനു ശേഷവും തീ പിടിച്ച സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്ന് സ്ട്രാറ്റജിക് പോളിസി അഡ്വൈസർ പറഞ്ഞു.

Other News