Monday, 23 December 2024

സൂപ്പർ മാർക്കറ്റ് ഷെൽഫുകളിൽ നിന്ന് കൂടുതൽ റഷ്യൻ പ്രോഡക്ടുകൾ അപ്രത്യക്ഷമാകുന്നു.

സൂപ്പർ മാർക്കറ്റ് ഷെൽഫുകളിൽ നിന്ന് കൂടുതൽ റഷ്യൻ പ്രോഡക്ടുകൾ അപ്രത്യക്ഷമാകുന്നു. റഷ്യയുടെ യുക്രെയിൻ അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ നിർമ്മിത ഉത്പന്നങ്ങൾ വിൽക്കേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് യുകെയിലെ മിക്ക സൂപ്പർ മാർക്കറ്റ് ചെയിനുകളും നീങ്ങുകയാണ്. സെയിൻസ്ബറീസും വെയിറ്റ്റോസും ഷെൽഫിലെ പ്രോഡക്ടുകൾ റിവ്യൂ ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൂർണമായും റഷ്യൻ നിർമ്മിതമോ റഷ്യയിൽ ഉൽപാദിപ്പിക്കപ്പെട്ടതോ ആയ പ്രോഡക്ടുകൾ വിൽക്കുകയില്ലെന്ന് സെയിൻസ്ബറീസ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി കപ്രിയസ്കി ബ്ളാക്ക് സൺ ഫ്ളവർ സീഡും റഷ്യൻ സ്റ്റാൻഡാർഡ് വോഡ്കയും ഇനി സെയിൻസ്ബറീസ് വില്ക്കുകയില്ല

സമാനമായ നടപടി ജോൺ ലൂയിസും വെയിറ്റ് റോസും പ്രഖ്യാപിച്ചു. പിസാ ഓവൻ പെല്ലറ്റ്സും റഷ്യൻ വോഡ്കയും ഈ ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളിൽ ഇനി വിൽക്കില്ല. അൽഡിയും റഷ്യൻ വോഡ്കയുടെ വില്പന നിറുത്തി. കോ-ഓപ് സ്റ്റോറും റഷ്യൻ വോഡ്കയെ ഷെൽഫിൽ നിന്ന് മാറ്റിയിട്ടുണ്ട്. അസ്ദയും ഇതേ നയം പിന്തുടരുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ പ്രോഡക്ടുകളെ ഇത് ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

Other News