Monday, 23 December 2024

പെൻഷൻ നിയമങ്ങളിലെ ഭേദഗതിക്കെതിരെ എൻഎച്ച്എസിലെ കൺസൾട്ടൻറുമാർ.

Premier News Desk

പെൻഷൻ നിയമങ്ങളിൽ നടപ്പാക്കിയ ഭേദഗതിക്കെതിരെ എൻഎച്ച്എസിലെ കൺസൾട്ടൻറുമാർ രംഗത്ത്. സ്റ്റാഫ് ഷോർട്ടേജ് മൂലം വലയുന്ന സമയത്ത് ഓവർടൈം ഷിഫ്റ്റുകൾ ചെയ്താണ് മിക്ക സീനിയർ ഡോക്ടർമാരും രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നത്. എന്നാൽ ഇങ്ങനെ കൂടുതൽ സമയം ജോലി ചെയ്യുന്നതു മൂലം കൂടുതൽ ടാക്സ് നല്കേണ്ടി വരികയും പുതിയ ഭേദഗതിയനുസരിച്ച് പെൻഷനെ ബാധിക്കുകയും ചെയ്യുന്നതിനാൽ ഓവർടൈം ഒഴിവാക്കാൻ 1500 കൺസൾട്ടന്റുമാർ തീരുമാനമെടുത്തു കഴിഞ്ഞു.

സാധാരണ ഗതിയിൽ നാലോ അഞ്ചോ മണിക്കൂറുകൾ ഉള്ള 10 ഷിഫ്റ്റുകൾ മറ്റു ഡോക്ടർമാർ ചെയ്യുമ്പോൾ, 11 ഉം 12 ഉം ഷിഫ്റ്റുകൾ വരെ കൺസൾട്ടൻറുമാർ ചെയ്യാറുണ്ട്. ഇരുപത് ശതമാനത്തോളം കൺസൾട്ടന്റുമാർ ജോലി ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണം കുറയ്ക്കുകയും 42 ശതമാനം പേർ ഷിഫ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Other News