Monday, 23 December 2024

മന്ത്രി മന്ദിരത്തിൽ വോളിബോൾ പ്രാക്ടീസ്... കുടുംബത്തോടൊപ്പം പന്തുതട്ടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.

പാലാ സെൻ്റ് തോമസ് കോളജിൽ പഠനത്തോടൊപ്പം രാഷ്ട്രീയവും വോളിബോളും പരിശീലിച്ച് കേരളത്തിൻ്റെ രാഷ്ട്രീയ ഗോദയിൽ അങ്കം കുറിച്ച്, മന്ത്രി പദം അലങ്കരിക്കുമ്പോഴും കുടുംബത്തോടൊപ്പം കുറച്ചു സമയമെങ്കിലും ഉല്ലസിക്കാൻ സമയം കണ്ടെത്തുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വോളിബോൾ കളിക്കുന്ന വീഡിയോ കൈയടി നേടുന്നു. ഔദ്യോഗിക വസതിയായ പ്രശാന്തിൻ്റെ മുറ്റത്ത് പ്രിയ പത്നി റാണിയോടൊപ്പമാണ് മന്ത്രി തൻ്റെ ഇഷ്ട കായിക ഇനമായ വോളിബോൾ പ്രാക്ടീസ് ചെയ്യാൻ സമയം കണ്ടെത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ തൻ്റെ ഓദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നൂറു കണക്കിന് ഷെയറുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. മന്ത്രിയെന്ന നിലയിലുള്ള ഔദ്യോഗിക തിരക്കുകൾക്കിടയിലും സ്വന്തം കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന റോഷി അഗസ്റ്റിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി പേർ ഫേസ് ബുക്ക് പോസ്റ്റിൽ കമൻ്റ് ചെയ്തിട്ടുണ്ട്.

റോഷിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ...

"രാത്രി വൈകിയാണ് വീട്ടിൽ എത്തിയത്. അപ്പോഴും എന്നെയും കാത്ത് ഭാര്യ റാണിയും ഇളയ മകൻ അപ്പുവും ' പ്രശാന്തി 'ൽ ഉണർന്ന് ഇരിപ്പുണ്ടായിരുന്നു. അത്താഴം കഴിഞ്ഞപ്പോ മോൻ ആണ് വോളീബോൾ എടുത്തുകൊണ്ട് വന്നത്. പിന്നെ വീട്ടുമുറ്റത്ത് അല്പം നേരം വോളീബോൾ പ്രാക്ടീസ്.

സ്കൂൾ - കോളജ് കാലഘട്ടത്തിൽ വോളീബോൾ താരം ആയിരുന്ന റാണി ഒട്ടും മോശം ആക്കിയില്ല. എന്നിലെ പഴയ വോളീബോളുകാരൻ പലപ്പോഴും പകച്ചു പോയി.

റാണി... അഹങ്കരിക്കേണ്ട... നിനക്ക് വേണ്ടി ഞാൻ അഡ്ജസ്റ്റ് ചെയ്താണ് serve ചെയ്തത്.. കേട്ടൊ... അല്ലേൽ ഇതൊന്നും അല്ല..!!!"


റോഷിയുടെ ഫേസ് ബുക്ക് പോസ്റ്റ് ലിങ്ക്

Other News