Wednesday, 22 January 2025

ബ്രിട്ടണിലെ പെട്രോൾ, ഡീസൽ വിലകൾ കുറയുമെന്ന് സൂചന. അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില താഴോട്ട്.

ബ്രിട്ടണിലെ പെട്രോൾ, ഡീസൽ വിലകൾ കുറയുമെന്ന് സൂചനകൾ മാർക്കറ്റിൽ ദൃശ്യമായി തുടങ്ങി. അന്താരാഷ്ട്ര വിപണിയിൽ ഓയിൽ വില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. റഷ്യ - യുക്രെയിൻ സംഘർഷത്തെ തുടർന്ന് ഓയിൽ വില 14 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരുന്നു. ബ്രിട്ടണിൽ പെട്രോളിൻ്റെ ശരാശരി വില 1.63 പൗണ്ടും ഡീസലിൻ്റേത് 1.73 പൗണ്ടുമായി ഉയർന്നിരുന്നു.

റഷ്യ നടത്തുന്ന യുക്രെയിൻ അധിനിവേശത്തെ തുടർന്ന് റഷ്യയ്ക്ക് എതിരായി വിവിധ രാജ്യങ്ങൾ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. അമേരിക്കയും ക്യാനഡയും റഷ്യയിൽ നിന്ന് ഓയിൽ വാങ്ങുന്നത് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ നിലപാടു മാറ്റിയതായാണ് സൂചന. ഇതേത്തുടർന്ന് ബ്രെൻറ് ക്രൂഡ് ഓയിൽ വില മൂന്നു ശതമാനം കുറഞ്ഞു. ഇന്നു രാവിലെ ബാരലിന് 109 ഡോളർ വിലയാണ് മാർക്കറ്റിൽ രേഖപ്പെടുത്തപ്പെട്ടത്. അന്താരാഷ്ട്ര മാർക്കറ്റിൽ ഉണ്ടായിരിക്കുന്ന വിലക്കുറവ് സാവകാശം പെട്രോൾ, ഡീസൽ വിലകളിൽ പ്രതിഫലിക്കുമെന്നാണ് കരുതപ്പെടുന്നത്.
 

Other News