Monday, 23 December 2024

വിവാഹ സെറമണികൾ  ഔട്ട്ഡോറിലേയ്ക്ക്...  ഇംഗ്ലണ്ടിലും വെയിൽസിലും സ്ഥിരമായ നിയമ സാധുത നൽകാൻ തീരുമാനം

ഔട്ട്ഡോർ വെഡ്ഡിംഗുകൾക്ക് സ്ഥിരമായ നിയമ സാധുത നൽകാൻ ഗവൺമെൻ്റ് തീരുമാനിച്ചു.
ഇംഗ്ലണ്ടിലും വെയിൽസിലും ഇത് നടപ്പാക്കും. വിവാഹവും സിവിൽ പാർട്ണർഷിപ്പ് സെറമണികളും ഇൻഡോർ നടത്തണമെന്ന നിലവിലെ നിയമത്തിലാണ് മാറ്റം വരുത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ സമ്മർ മുതൽ ഔട്ട്ഡോർ വെഡ്ഡിംഗുകൾക്ക് താത്കാലിക നിയമപരിരക്ഷ നൽകിയിരുന്നു. ഇത് സ്ഥിരപ്പെടുത്താനാണ് ഗവൺമെൻ്റ് തീരുമാനം. നിലവിലെ നിയമമനുസരിച്ച് ഇൻഡോറിലും ഔട്ട്ഡോർ ബാൻഡ് സ്റ്റാൻഡുകളിലും നിയമസാധുതയോടെ വിവാഹം നടത്താം.

അടുത്ത മാസം മുതൽ സിവിൽ പാർട്ട്ണർഷിപ്പ്, മതപരമല്ലാത്ത വിവാഹങ്ങൾ എന്നിവ ലൈസൻസുള്ള ഔട്ട്ഡോർ സിവിൽ വെന്യൂകളിൽ നടത്താം. മതപരമായ വിവാഹങ്ങൾക്ക് സമാനമായ നിയമ പരിരക്ഷ നൽകുന്ന കാലം ഗവൺമെൻ്റിൻ്റെ പരിഗണനയിലാണ്. പബ്ളിക്‌, ഫെയ്ത്ത് ഗ്രൂപ്പുകൾ, വെഡ്ഡിംഗ് ഇൻഡസ്ട്രി എന്നിവ പുതിയ തീരുമാനത്തിന് പൂർണ പിന്തുണയാണ് നല്കിയതെന്ന് മിനിസ്ട്രി ഓഫ് ജസ്റ്റീസ് പറഞ്ഞു. കൺസൾട്ടേഷനിൽ പങ്കെടുത്ത 96% പേരും തീരുമാനത്തെ സ്വാഗതം ചെയ്തു. 93% പേർ പുതിയ നയം മതപരമായ വിവാഹങ്ങൾക്കും ബാധകമാക്കണമെന്ന് ആവശ്യപ്പെട്ടു.

Other News