Monday, 23 December 2024

'കാഷ് ഫോർ ട്രാഷ്' സ്കീമുമായി കറീസ്.... പഴയ ഇലക്ട്രോണിക് ഡിവൈസ് നല്കിയാൽ വൗച്ചറോ ഡിസ്കൗണ്ടോ ലഭിക്കും. സ്കീം ഇന്നു മുതൽ ഏപ്രിൽ 15 വരെ.

കാഷ് ഫോർ ട്രാഷ് എന്ന ട്രയൽ സ്കീം ഇലക്ട്രോണിക് സൂപ്പർ സ്റ്റോറായ കറീസ് പ്രഖ്യാപിച്ചു. പഴയതോ കേടായതോ ആവശ്യമില്ലാത്തതോ ആയ ഇലക്ട്രോണിക് ഡിവൈസുകൾ നല്കിയാൽ കുറഞ്ഞത് അഞ്ചു പൗണ്ടിൻ്റെ വൗച്ചർ, ക്യാഷ്, ട്രേഡ് ഇൻ ഡിസ്കൗണ്ടോ ലഭിക്കുമെന്നാണ് കറീസ് അറിയിച്ചിരിക്കുന്നത്. ഇന്നു മുതൽ തുടങ്ങുന്ന സ്കീം ഏപ്രിൽ 15 ന് അവസാനിക്കും. ഇലക്ട്രോണിക് ഡിവൈസുകൾ കൈമാറുന്നതിന് മുൻപ് അതിലെ പേഴ്സണൽ ഡാറ്റാ ഡിലീറ്റ് ചെയ്തിരിക്കണം.

ട്രേഡ് ഇൻ വാല്യൂ ഉള്ള പഴയ ഇലക്ട്രോണിക്‌ അപ്ളയൻസസ് ഉയർന്ന വാല്യൂ ഉള്ള പ്രോഡക്ടുകൾ വാങ്ങുന്നതിനായി ട്രേഡ് ഇൻ ചെയ്യാവുന്നതാണ്. 1000 പൗണ്ട് വിലയുള്ള പുതിയ ടിവി വാങ്ങുമ്പോൾ പഴയ ടിവി ട്രേഡ് ഇൻ ചെയ്യുകയാണെങ്കിൽ 100 പൗണ്ട് ഡിസ്കൗണ്ട് കറീസ് നിലവിൽ ഓഫർ ചെയ്തിട്ടുണ്ട്. ചെറിയ അപ്ളയൻസ് വാങ്ങുമ്പോൾ 40 പൗണ്ടു വരെ ട്രേഡ് ഇൻ ഡിസ്കൗണ്ട് ലഭ്യമാണ്. ഇലക്ട്രോണിക് ഡിവൈസുകളുടെ റീസൈക്ളിംഗ് പ്രോത്സാഹിപ്പിക്കാനും കസ്റ്റമേഴ്സിന് റിവാർഡുകൾ നല്കാനും ഉദ്ദേശിച്ചാണ് ഈ സ്കീം കറീസ് നടപ്പാക്കുന്നത്.

Other News